എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ നേച്ചർ ക്ലബ്
നേച്ചർ ക്ലബ്
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു.ഒരു മുറം പച്ചക്കറി എന്ന ആശയത്തിൽ ഉരുത്തിരിഞ്ഞ ഈ പദ്ധതി വൻവിജയമായിരുന്നു.ജൈവ വൈവിധ്യ ഉദ്യാനം, തുണിസഞ്ചി,വിത്ത് പേന,ബയോബിൻ, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നേച്ചർ ക്ലബ്ബിൻറെ ഭാഗമായി പ്രവർത്തിക്കുന്നു