എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/കുുഞ്ഞു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞു കൊറോണ

മാനവ ഭൂമിയിൽ ഇന്നോളം
കേട്ടീടാത്തൊരു മഹാമാരി!
ഉൽഭവമങ്ങോചൈനയിലും
ഇപ്പോൾ ലോകത്തെമ്പാടും
കാണാൻ കുന്നിക്കുരുവോളം
കയ്യിലിരിപ്പ് അമ്പമ്പോ
കൂട്ടരെ എല്ലാം വീട്ടിലിരുത്തി
നാട്ടിൽ വിലസി നടക്കുന്നു
കൊറോണ എന്നൊരു പേരും നൽകി
കൂടെ ....കൂടെ..പെരുകുന്നു
അവനെ ഒന്നു തുരത്തീടാൻ
വഴികൾ എന്തെന്നറിയാമോ?
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾ നന്നായി കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറിച്ചീടാം
അകലം പാലിച്ചു ഒരുമയോടെ
അതിജീവിക്കാം കൊറോണയെ
മാനവ ഭൂമിയിൽനിന്ന്
എന്നെന്നേക്കും തുരത്തീടാം
 

അമൃത എം
3 B സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത