എസ്. കെ. വി. യു. പി. എസ്. കായില/അക്ഷരവൃക്ഷം/അലിവ്
അലിവ്
മുഷിഞ്ഞ ഒരു ദിവസം ആണ്. സൂര്യ പ്രെകാശവും മഴക്കാറും ചേർന്ന മ്ലാനമായ ഒരു ദിവസം. അമ്മ രാവിലെ തുണി കടയിലേക്ക് പോകുന്നതിനാൽ ഉണരാൻ വേണ്ടിയുള്ള ചീത്ത വിളി പതിവില്ല. അമ്മയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരും, ദിവസവും ആദ്യ വണ്ടിക്കു ടൗണിലേക്ക് പോകും ഒടുവിലെ വണ്ടിക്കു വന്നിറങ്ങും, പകൽ മഴുവൻ ഇരിക്കാൻ ഒഴിവില്ലാതെ തുണി കടയിൽ നിന്നാൽ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കേണ്ടി വരുന്നതിന്റെ ഗതികേടിനെക്കാൾ ആ നിൽപ്പ് ആണ് അമ്മയുടെ പ്രെയസം. ആ സങ്കടം കേട്ടു കൊണ്ട് ആണ് ഞാൻ എന്നും ഉറങ്ങാറ് അത് കൊണ്ട് തന്നെ സ്വന്തം വിഷമങ്ങൾ ഒന്നും അമ്മയോട് പറയാറില്ല, അമ്മയ്ക്കു കേൾക്കാൻ ഒഴിവും ഇല്ല. രാത്രിയിൽ വെച്ചുണ്ടാകുന്ന കഞ്ഞിയും കൂട്ടാനും തന്നെ യാണ് എന്നും രാവിലെത്തെയും ആഹാരം, എനിക്കുള്ള തു ഒരു പത്രത്തിൽ വിളമ്പി അടച്ചു വെച്ചിട്ട് ബാക്കി യുള്ളത് ഒരു പത്രത്തിൽ ആക്കി അമ്മ കുടിക്കുന്നത് മുറിയിൽ ഇരുന്നു എനിക്ക് കാണാം. ദിവസത്തിൽ ഒരു നേരം മാത്രം അടുപ്പ് പുകയുന്ന വീടാണ് ഇതു. അമ്മ പോയ ശേഷം ഒരുറക്കത്തിന് കുടി നേരം കിട്ടാറുണ്ട്, ഗൃഹപാഠങ്ങളെല്ലാം വൈകുന്നേരം അമ്മ വരുന്നതിനു മുന്പേ ചെയ്തു തീർക്കും, അതിനാൽ രാവിലെ നേരത്തെ എഴുന്നേറ്റിട്ടു പ്രേത്യേകിച്ചു വേറെ പണി ഒന്നും ഇല്ല. മഞ്ഞു കാലം വന്ന ശേഷം ഒരു ചെറിയ ശ്വാസം മുട്ട് തുടങ്ങി ഇരിക്കുന്നു, അമ്മ കുളി കഴിഞ്ഞു പോരുമ്പോൾ കിണറ്റിൻ കരയിലെ ഷീറ്റ് മറച്ചുണ്ടാക്കിയ ചെറിയ കുളിമുറിയിൽ തൊട്ടിയിൽ എനിക്കുള്ള വെള്ളം നിറച്ചു വെച്ചിട്ടുണ്ടാകും, ഉണർന്നു വന്നു തൊടിയിലെ വെള്ളം തൊടുമ്പോൾ കൈ മരവിക്കും വെള്ളത്തിനു അത്ര തണുപ്പ് ആയിരിക്കും, മഞ്ഞും തണുപ്പും കളർന്നുള്ള വെള്ളത്തിൽ രണ്ടു മൂന്നു ദിവസം അടുപ്പിച്ചുള്ള കുളി നിമിത്തം ശ്വാസം മുട്ടൽ കൂടി, അന്ന് അമ്മ പുറപ്പെട്ടപ്പോൾ പറഞ്ഞു, മോളെ അമ്മു ഇന്ന് നീ തല നനയ്ക്കണ്ട മേല് കഴുകിയ മതി രാത്രി മുഴുവൻ നീ നല്ല ചുമ ആയിരുന്നു, മേല് കഴുകി ഇറങ്ങി യപ്പോൾ ഉഷാർ തോന്നിയില്ല, അമ്മ പറഞ്ഞത് കൊണ്ട് തല നനച്ചതും ഇല്ല, യൂണിഫോമും ഇട്ടു കഞ്ഞിയും കുടിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ആരും ക്ലാസ് തൂത്തു വാരിയിട്ടില്ല, മൂലയിൽ ചാരി വെച്ചിരുന്ന ചൂലെടുത്തു ക്ലാസ് അടിച്ചു വരാൻ തുടങ്ങി വിനീതയും, വിഷ്ണുവും വന്നു ബെഞ്ചും ഡസ്കും പിടിച്ചു മാറ്റി തന്നു, അത് കൊണ്ട് വേഗം അടിച്ചു വാരൽ കഴിഞ്ഞു. എങ്കിലും ആകെ വിയർത്തു ക്ഷീണിച്ചു, പൈപ്പിൽ പോയി കൈ കഴുകി വന്നപ്പോഴേയ്കും പ്രാർത്ഥനയ്ക്ക് ഉള്ള ബെല്ല് അടിച്ചു, വേഗം സീറ്റിൽ ചെന്നു നിന്നപ്പോൾ സരിഗ പെട്ടെന്ന് ദൂരേയ്ക്ക് മാറി നിന്നു ആദ്യം വിഷമം തോന്നിയില്ല, പ്രാർത്ഥനയ്ക്ക് ശേഷം അടുത്തിരുന്നപ്പോൾ അവൾ അകലം പാലിക്കുന്നത് കണ്ട് ചോദിച്ചു "എന്താ സരിഗ ഇങ്ങനെ...? "നിന്നെ നാറിട്ടു വയ്യ നീ ഇന്ന് കുളിച്ചില്ലേ അമ്മു യൂണിഫോമിന്റ് ടോപ് മണത്തു നോക്കി അതിൽ ഒന്നും തോന്നിയില്ല, അപ്പോൾ സരിഗ മറ്റുള്ളവരോട് ഓക്കേ എന്ധോ പറയുന്നത് കണ്ടു, അതോടെ എല്ലാവരും ഒരു ചാണക പുഴുവിനെ പോലെ അമ്മു വിനെ തുറിച്ചു നോക്കി തലതിരിച്ചു. തല നനയ്ക്കാത്തത് കൊണ്ട് ആണോ അതോ ഒറ്റയ്ക്ക് ക്ലാസ് തൂത്തു വാരിയത് കൊണ്ട് വിയർത്ത് തു കൊണ്ട് ആണോ തന്നെ മണത്തു തുടങ്ങി യതെന്ന് ഓർത്തു അമ്മു ഇരുന്നു. എന്നാൽ മനോഹരൻ സർ ക്ലാസ്സിൽ വന്നപ്പോൾ സരിഗ എഴുന്നേറ്റ് പറഞ്ഞു അമ്മുവിനെ മാറ്റി ഇരുത്തണം സർ, അത് എന്തിനാണ് സർ പതിവുള്ള തമാശ കലർത്തി ചോദിച്ചു, അവളെ നാറുന്നു ജൂലി കേസിനു ശക്തി കൂട്ടി ബെഞ്ചിൽ ഒതുങ്ങി നിന്ന നാറ്റം അങ്ങനെ ക്ലാസ് മുഴുവൻ പരന്നു, അതോടെ എല്ലാരും അമ്മുവിനെ തുറിച്ചു നോക്കി, സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു, ഒരു നിമിഷം പകച്ചു നിന്ന ശേഷം സാർ അമ്മുവിന്റെ അടുത്തേക് ചെന്നു, നിറഞ്ഞൊഴുകുന്ന ആ മുഖം പിടിച്ചുയർത്തി സ്വന്തം ശരീരത്തോട് ചേർത്ത് നിർത്തി എന്നിട്ട് അവളുടെ തലയിൽ തലോടി കൊണ്ടു പറഞ്ഞു, സാരമില്ല അമ്മു അവർ വെറുതെ പറഞ്ഞത് ആവും ഞാൻ അവരെ വഴക് പറയാം.. സാരമില്ല സാറെ ഞാൻ രാവിലെ തല നനച്ചില്ല കുറച്ചു ദിവസം ആയി ഭയങ്കര ശ്വാസം മുട്ടൽ ആണ്, തണുപ്പ് ആയതു കൊണ്ടു നാളെ മുതൽ ഞാൻ ശ്രേദ്ധിച്ചോളാം, അതൊന്നും അല്ല സാറെ ആ കുട്ടി രാവിലെ വന്നാണ് ക്ലാസ് മുഴുവൻ തൂത്തു വൃത്തി യാക്കിയത് അപ്പോൾ വിയർത്തത് ആവും രാവിലെ ബഞ്ച് പിടിക്കാൻ സഹായിച്ച വിഷ്ണു ക്ലാസ് റൂം മുഴുവൻ കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതോടെ അത്രയും നേരം അകറ്റി നിർത്തിയ സഹപാഠികൾ അവളെ സ്നേഹത്തോടെ നോക്കി. മനോഹരൻ സാർ അലിവോടെ അവളെ തന്റെ നെഞ്ചിലൊട്ടു കൂടുതൽ സ്നേഹത്തോടെ ഒരു മകളെ പോലെചേർത്ത് നിർത്തി....
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ