എസ്. ഐ. യു. പി. എസ്. മാടൻവിള/അക്ഷരവൃക്ഷം/താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
താക്കീത്

കാലമതിന്റെ കടമ നിർവ്വഹിക്കുന്നു
പ്രകൃതിയിൽ ശാന്തമായി സുന്ദരമായി
രാവും പകലും കടന്നു പോകുന്നു
എങ്ങും ശുദ്ധവായു നിറഞ്ഞൊഴുകുന്നു
കൊട്ടും പാട്ടുമില്ല ശബ്ദകോലാഹലങ്ങളില്ല
എവിടെയും ശാന്തത
കാറ്റിന് സുഗന്ധമുണ്ടായി
തിരമാലകൾക്ക് താളമുണ്ടായി
കാടിനുള്ളിൽ വന്യമൃഗങ്ങൾ
സൈ്വരമായി വിഹരിക്കുന്നു
പക്ഷികൾ ആനന്ദത്താൽ ചിറകടിക്കുന്നു
ഇന്ന് ലോകം ഒരു വൈറസിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ
പരിസ്ഥിതി ശുദ്ധീകരിക്കപ്പെടുന്നു
മനുഷ്യനെ തടവിലാക്കപ്പെട്ടിരിക്കുന്നു
മണ്ണിനെയും വായുവിനെയും പ്രകൃതിയെയും
കണക്കറ്റ് ദ്രോഹിച്ചതിന്റെ
ചെറിയ ഒരു താക്കീത്
ഓർക്കുക.. സൂക്ഷിക്കുക


 

മുഹമ്മദ് ഇഹ്‌സാൻ
5 ബി എസ്. ഐ. യു. പി. എസ്. മാടൻവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത