എസ്. എ. എച്ച്.എസ് കുണിഞ്ഞി/കുട്ടിക്കൂട്ടം
കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ എെ.റ്റി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ മാസം മുതൽ ഒക്‌ടോബർ മാസം വരെ നടന്ന ക്ലബ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട്. ജൂൺ 28/06/2017 ബുധനാഴ്‍ച എെ റ്റി ക്ലബിന്റെ പ്രഥമ യോഗം ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടി .യോഗത്തിൽ വച്ച് എസ്.എസ്.എെ.റ്റി.സി ആയി ബെറ്റി ബെന്നിയേയും ഓരോ ക്ലാസിൽ നിന്നും ക്ലബ് പ്രതിനിധികളേയും തിരഞ്ഞെടുത്തു. ജൂലൈ 05/07/17 ൽ ചേർന്ന യോഗത്തിൽ രക്ഷാധികാര സമിതി, സ്കൂൾതല സമിതി,വിദ്യാലയ എെ.സി.റ്റി ഉപദേശക സമിതി , ഹായ് സ്കൂൾ സംരക്ഷണ സേന എന്നീ സമിതികൾ രൂപീകരിക്കാൻ തീരുമാനമായി. സ്കൂൾ വിക്കി അപ്ഡേഷൻ നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് 8-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹായ് കുട്ടിക്കൂട്ടത്തിന്റെ ആദ്യ ഘട്ട പരിശീലനം നൽകി. എെ.റ്റി ക്വിസ് സംഘടിപ്പിച്ചു. E- വെയ്സ്‌റ്റ് തരംതിരിച്ചു. സെപ്റ്റംബർ ഹായ് കുട്ടിക്കൂട്ടം പരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം നൽകി. കൂടാതെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്‍റ്റ്‌വെയർ ഉപയോഗിച്ച് നടത്തി. 26/08/2017 ൽ നടന്ന സ്വതന്ത്രസോഫ്‌റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ക്ലാസ് തല പ്രശ്നോത്തരി , ഹാർഡ്‌വെയർ പ്രദർശനം , റാസ്‌പ്ബെറി പൈ പരിചയപ്പെടുത്തൽ, ഇലക്‌ട്രോണിക്സ് കിറ്റിന്റെ പ്രവർത്തനം എന്നിവ സംഘടിപ്പിച്ചു. ഒക്ടോബർ സബ്‌ജില്ല എെറ്റി മേളയ്ക്ക് ഒരുക്കമായി സ്കൂൾതല മത്സരങ്ങൾ നടത്തപ്പെട്ടു.