എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ വർഷങ്ങൾക്ക് മുൻപ് സ്‌കൂളിൽ ആരംഭിച്ച ആർട്‌സ് ക്ലബ്ബ്കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകുന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം.വർഷങ്ങളായി സ്‌കൂൾ അങ്കണത്തിൽ നടന്നു വന്നിരുന്ന കലാ സാഹിത്യ പരിപാടികൾ കോവിഡ് കാലത്തും വളരെ ഭംഗിയായി നടത്തി.

സെന്റ്.അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ കോവിഡ്‌ കാലത്ത് വളരെ കൃത്യമായും ഭംഗിയായും ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി.

കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മഹാമാരിയുടെ കാലത്തും വീട്ടിനുള്ളിൽ സ്കൂളിന്റെ അന്തരീക്ഷം സൃഷ്ടിക്കുവാൻ അധ്യാപകർക്ക് സാധിച്ചു.

ഓരോ പ്രധാന ദിനങ്ങളും കുട്ടികളുടെ നിറസാന്നിധ്യത്തോടെ ഓണ്ലൈനിൽ നിറഞ്ഞു നിന്നു.

വിവിധ മത്സരങ്ങൾ, കലാപ്രകടങ്ങൾ എന്നിവ ഓരോ സന്ദർഭത്തിലും അവതരിപ്പിച്ചു.

ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് കഴിഞ്ഞ വർഷം ഓൺലൈനായി നടത്തിയ സ്‌കൂൾ കലോത്സവം ആയിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കലാകാരന്മാരേയും കലാകാരികളേയും ഇതിൽ പങ്കെടുപ്പിക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. പ്രശസ്ത പിന്നണി ഗായകൻ ശ്രീ സുധീപ് കുമാർ ഉത്ഘാടനം നിർവഹിച്ച ഈ ചടങ്ങിൽ ശ്രീമതി മൃദുല വാര്യർ മുഖ്യ അഥിതി ആയിരുന്നു. പിന്നണി ഗായകൻ ശ്രീ വിജേഷ് ഗോപാൽ, വിവിധ ടെലിവിഷൻ ഫെയിമുകളും ഇതിൽ പങ്കെടുത്തു.

കുട്ടികളുടെ കലാ മത്സരങ്ങൾ ഇത്രയേറെ ഭംഗിയായി നടത്തുവാൻ സാധിച്ചതിൽ അധ്യാപക അനധ്യാപകർക്ക് വലിയ പങ്കുണ്ട്. സ്‌കൂൾ മാനേജർ റവ.ഫാ.അലക്‌സ് ഒലിക്കര അധ്യക്ഷനായ ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്ററും സ്‌കൂളിലെ കലാ അധ്യാപനുമായ ശ്രീ.പ്രവീണ് ശേഖർ ആശംസകൾ അറിയിച്ചു.

കുട്ടികളുടെ സർഗ്ഗവസനകൾ വളർത്തിയെടുക്കുവാൻ പ്രത്യേക വാട്‌സ്ആപ്പ് കൂട്ടായ്മകൾ സൃഷ്ടിച്ചു. അതിലൂടെ അവരുടെ കഴിവുകൾ ലോകത്തിന് മുൻപിലേക്ക് എത്തിക്കുവാൻ സാധിച്ചു. സ്‌കൂൾ ഫെയിസ്ബൂക് പേജിൽ (SAHSS KARIMKUNNAM) ഓരോ പ്രകടനങ്ങളും കൃത്യമായി പോസ്റ്റ് ചെയ്യുന്നതിൽ അധ്യാപകർ ഏറെ ശ്രദ്ധാലുക്കളാണ്.

പിന് വർഷങ്ങളിൽ offline ആയി നടത്തിയ ഈ പ്രവർത്തനങ്ങൾ കോവിഡിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാടിന്റെ അഭിമാനമായ ഈ വിദ്യാലയം കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു..

12