എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ക്ലബ്ബിന്റെ രൂപീകരണത്തെക്കുറിച്ച് ചർച്ചകൾ നടത്തുന്നു.ജൂൺ പകുതിയോടെ ക്ലബ്ബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നല്ല രീതിയിൽ നടത്തപ്പെടുന്നു. കുട്ടികളിൽ സാമൂഹിക അവബോധം ഉണ്ടാക്കിയെടുക്കാൻ വേണ്ടി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നു. പ്രധാനമായും സ്കൂൾ അസംബ്ലിയിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വാർത്താ വായന നടത്താറുണ്ട് . പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആനുകാലിക വിഷയങ്ങളിൽ അധിഷ്ഠിതമായ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചരിത്രാവബോധം ഉണ്ടാക്കിയെടുക്കാൻ വേണ്ടി എല്ലാ വർഷവും പഠനയാത്രകൾ (കൃഷ്ണപുരം കൊട്ടാരം ) നടത്തുന്നു ഒപ്പം തന്നെ പുരാവസ്തു പ്രദർശനം എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. പഠനോത്സവുമയി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു . ഭരണഘടനാദിനവുമായി ബന്ധപ്പെട്ട് BRC - യുടെ നിർദ്ദേശ്ശ പ്രകാരം കുട്ടികളുടെ ഭരണഘടന തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ പ്രകാശനം നടത്തി കൊറോണ കാലഘട്ടമായതിനാൽ online - വഴി ക്ലബ്ബ് രൂപീകരിക്കുകയും പ്രസിഡൻറായി ഗൗരി നന്ദനയെ തിരഞ്ഞെടുക്കുകയും സെക്രട്ടറിയായി പവിത്രാ എസ്.കുമാറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം ,ഗാന്ധിജയന്തി എന്നീ പ്രവർത്തനങ്ങൾ കുട്ടികളെക്കൊണ്ട് നടത്തുകയും ശിശുദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു