എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. പള്ളിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്ന് സൂചിപ്പിക്കുന്നത് നമ്മുടെ പ്രകൃതിയെയാണ്. പ്രകൃതിസ്നേഹികൾക്ക് പ്രകൃതി അമ്മയാണ് .ആ അമ്മയാകുന്ന പ്രകൃതിയെ നാം ഓരോരുത്തരും മരം വെട്ടിയും കുന്നുകൾ ഇടിച്ചു നിരത്തിയും പാടങ്ങളും കായലുകളും പോലുള്ള ജലാശയങ്ങൾ നികത്തിയും കൊന്നു കൊണ്ടിരിക്കുകയാണ്. ഒന്നോർക്കുക നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ നമ്മുടെ അവാസസ്ഥലത്തിന്റെ നാശത്തിന് വഴിയൊരുക്കുകയാണ്. പ്ലാസ്റ്റിക് പോലുള്ള അസംസ്കൃത വസ്തുക്കൾ നമ്മൾ ഉപയോഗിക്കുമ്പോൾ അത് പ്രകൃതിയെ വേദനിപ്പിക്കുന്നു. പ്രകൃതി എപ്പോഴുാം ശാന്തമായിരിക്കണം എന്നില്ല . സഹനത്തിന്റെ പരിധി കഴിയുമ്പോൾ പ്രകൃതി പ്രളയമായും സുനാമിയായും പേമാരിയായും ഇതാ അവസാനം ലോകജനതയുടെ ജീവൻ കവർന്നെടുത്തുകൊണ്ട് കൊറോണ എന്ന കോവിഡ് 19 ന്റെ രൂപത്തിലും നമ്മെ തിരിച്ചടിക്കും.. നമ്മുടെ കേരളം ഇപ്പേൾത്തന്നെ രണ്ട് മഹാപ്രളയങ്ങൾക്ക് സാക്ഷിയായികഴിഞ്ഞു. ആർഭാടം എന്ന മാറാ രോഗത്തിന് അടിമയായ നമ്മൾക്ക് മരങ്ങൾ നടാൻ മടിയായിരിക്കുാം അതിനും വഴിയുണ്ട് ബോൺസായി എന്ന ചൈനീസ് രീതി. ബോൺസായ് മരങ്ങൾ വെച്ചു പിടിപ്പിച്ച് നമുക്ക് പ്രകൃതിയെ ചെറിയ രീതിയിൽ രക്ഷിക്കാനാകും. നിങ്ങൾ ഒരു പ്രകൃതി സ്നേഹിയൊ പ്രകൃതി സൗന്ദര്യംആസ്വാദിക്കുന്നവരൊ ആണങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടു വളപ്പിൽ ഒരു ചെറിയ കൃഷിയിടമൊ പൂന്തോട്ടമോ നിർമിക്കാാം. ഏത് പ്രായത്തിലുള്ളവർക്കും പ്രകൃതിയെ രക്ഷിക്കാൻ കുഴിയും. പ്രകൃതിയെ നമ്മളുടെ അമ്മയെപ്പോലെ അല്ല , അമ്മയായി കണ്ട് ജീവിക്കാാം. അപ്പോൾ പ്രകൃതിയെ നമ്മൾ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും.. -

ധനഞ്ജയൻ .ആർ. കൃഷ്ണ
9 എ എസ്സ്.എൻ.ട്രസ്റ്റ്.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം