എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

SOCIAL SCIENCE CLUB- INAUGURATION

2025-26 അധ്യായന വർഷത്തെ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ഉദ്ഘാടനം 27/06/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ന് നടന്നു. കൺവീനർ ശ്രീ.എസ്. പ്രവീൺ അധ്യക്ഷനായ ചടങ്ങ് ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കൺവീനർ ശ്രീ. ആർ.മനീഷ് സ്വാഗതം ആശംസിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകരായ ശ്രീമതി സിന്ധു ശേഖർ, ജയവല്ലി, ശ്രീമതി റാണി മോൾ എന്നിവർ ആശംസാഭാഷണങ്ങൾ നടത്തി. സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. പ്രജീഷ് നന്ദി രേഖപ്പെടുത്തി. ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുത്തു. അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവർത്തനങ്ങളുടെ സമഗ്രമായ ആസൂത്രണവും ചർച്ചയും നടന്നു.
ജനസംഖ്യ ദിനാചരണവും ബോധവൽക്കരണ സെമിനാറും
ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച് ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ് ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണവും സെമിനാറും പോസ്റ്റർ നിർമ്മാണവും നടന്നു. ജൂലൈ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി സിന്ധു ശേഖർ അധ്യക്ഷയായ പരിപാടിക്ക് ക്ലബ്ബ് കൺവീനർ ശ്രീ.ആർ. മനീഷ് സ്വാഗതം ആശംസിച്ചു. സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകരായ ശ്രീ. എസ്.പ്രവീൺ, ശ്രീമതി കെ.ജയവല്ലി, ശ്രീമതി റാണിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ വിദ്യാർത്ഥി പ്രതിനിധി എട്ട് എച്ച് ക്ലാസിലെ കുമാരി അവന്തിക നന്ദി രേഖപ്പെടുത്തി.സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനായ ശ്രീ.പി പ്രജീഷ് രാജ് സെമിനാർ അവതരിപ്പിച്ചു. ജനസംഖ്യ വർദ്ധനവിന്റെ വിവിധമാനങ്ങൾ കൃത്യമായി അവതരിപ്പിക്കപ്പെട്ട സെമിനാർ,സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികൾക്ക് പുതിയൊരു അനുഭവമായി.


ഹിരോഷിമ ദിനാചരണം
എസ്. എൻ. എസ്. എം എച്ച്. എസ് എസ് ലെ സോഷ്യൽ സയൻസ് ക്ലബ് ആഗസ്റ്റ് 6 ഹിരോഷിമ ദിനാചരണം നടത്തി
സ്കൂൾ പ്രിൻസിപ്പൾ ശ്രീ.
ബി.അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് യുദ്ധവിരുദ്ധ ദിനസന്ദേശം നൽകി. ആധുനിക കാലഘട്ടത്തിലെ സമാധനത്തിൻ്റെ പ്രസക്തി അദ്ദേഹം ചൂണ്ടിക്കാട്ടി.സ്കൂൾ എച്ച് എം ശ്രീ.ആർ.മനു യുദ്ധവിരുദ്ധ പ്രസംഗം നടത്തി. യുദ്ധങ്ങൾ മാനവരാശിക്ക് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക ശാസ്ത്ര അധ്യാപകരായ ശ്രീ. എസ് . പ്രവീൺ, ശ്രീ. ആർ മനീഷ് , ശ്രീ. പ്രജീഷ് രാജ്, ശ്രീമതി സിന്ധു ശേഖർ, ശ്രീമതി ജയവല്ലി.കെ , ശ്രീമതി റാണിമോൾ മറ്റ് അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ നയിച്ച പ്രത്യേക അസംബ്ലി യിൽ
യുദ്ധ വിരുദ്ധ സന്ദേശം
യുദ്ധവിരുദ്ധ ഗാനം
യുദ്ധവിരുദ്ധപ്രതിജ്ഞ
യുദ്ധവിരുദ്ധപോസ്റ്റർ പ്രദർശനം,
വിദ്യാർത്ഥികൾ തയാറാക്കിയ
സഡാക്കോ കൊക്കുകളുടെ പ്രദർശനം
എന്നിവയും സംഘടിപ്പിക്കപ്പെട്ടു.
വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധ മനോഭാവവും സമകാലിക ലോകത്തെ സമാധാനത്തിൻ്റെ ആവശ്യകതയും ബോധ്യപ്പെടുത്തിയ അസംബ്ലി ശ്രദ്ധേയമായി മാറി.


സബ്ജില്ലാ സാമൂഹ്യശാസ്ത്രോത്സവം

കുണ്ടറ സബ്ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം തുടർച്ചയായി നിലനിർത്തി ജൈത്യയാത്ര തുടരുന്നു
