എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധവും മുൻകരുതലും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും മുൻകരുതലും
          നമ്മുടെ ലോകത്ത് പലതരം രോഗങ്ങൾ വന്നുപോകാറുണ്ട്.അതിനെ പ്രതിരോധിക്കാന്വേണ്ടി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധവാരം. വാക്സിനേഷനേകുറിച്ചും അവമൂലം തടയാവുന്ന രോഗങ്ങളെകുറിച്ചും ജനങ്ങളെ അവബോധം വരുത്തുന്നതിനായി ഏപ്രിൽ മാസത്തെ അവസാനവാരമാണ് രോഗപ്രതിരോധവാരമായി ആചരിക്കപെടുന്നത്.
           ഇതുവരെ 25 രോഗങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുകൾ എല്ലായിടവും ലഭ്യമാണ്. ഉദാഹരണം    ചുമ,വാതം. ഇപ്പോൾ ലോകത്ത് എല്ലാവരും ഒരേപോലെ നേരിടുന്ന ഒരു മഹമാരിയാണ് കൊറോണ വൈറസ്.കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. അതായത് രോഗപ്രതിരോധശക്തി വർദ്ധിപ്പിച്ചു‍കൊണ്ടുള്ള മുൻകരുതലുകൾ വേണം.എല്ലാവർഷവും ലോകമെമ്പാടുമുള്ള ലക്ഷോപലക്ഷം മാതാപിതാക്കൾ പ്രതിരോധകുത്തിവെയ്പ്പിലൂടെ അവരുടെ കുട്ടികൾ ശക്തരായി വളരുമെന്നും,അസുഖങ്ങളിൽ നിന്ന് സംരക്ഷിതരാണെന്നും ഉറപ്പു വരുത്തുന്നു. അതുപോലെ തന്നെയാണ് എല്ലാവിദ്യാലയത്തിലും അവിടുത്തെ അധ്യാപകര് അവിടെ പഠിക്കുന്ന കുട്ടികൾ ആരോഗ്യം സംരക്ഷിക്കുന്നതിനായി വിദ്യാലയങ്ങളിൽ കുത്തിവെയ്പ്പുകൾ സജ്ജീകരിക്കാറുണ്ടല്ലോ ? അത് കുട്ടികളുടെ രോഗപ്രതിരോധ ശക്തിയാണ്.
 
                 രോഗപ്രതിരോധശേഷി വർദ്ധിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.
                                കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
                                ആരോഗ്യപ്രഥമായ ഭക്ഷണം കഴിക്കണം (പച്ചക്കറികൾ,പഴങ്ങൾ, മുട്ട)
                                ദിനംപ്രതി ധാരാളം വെള്ളം കുടിക്കണം
                                വ്യക്തി ശുചിത്വം പാലിക്കുക
ശിവാനി എസ്
6 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


കവിത

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം