എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ കോവിഡ് 19
                       ചൈനയിലെ സമാധാനപരമായ ഒരു ദിവസം പതിവുപോലെ കച്ചവട സ്ഥലങ്ങളിലെല്ലാം തിരക്ക്  എല്ലാവരും സാധനങ്ങൾ വാങ്ങി തിരികെ പോകുന്ന കാഴ്ചയായിരുന്നു അവിടെ മീൻ കച്ചവടവും കശാപ്പുശാലകളും,പച്ചക്കറി വിൽക്കുന്ന കടകളിലും നല്ല തിരക്കായിരുന്നു.അവിടെ മാൻ വിറ്റുകൊണ്ടിരുന്ന ഒരു സ്ത്രീക്ക് കടുത്ത തലവേദനയും പനിയം ശ്വാസതടസവും ചുമയും അനുഭവപ്പെട്ടു അവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചെന്നു.ഡോക്ടർ രക്തം പരിശോധിക്കാൻ എഴുതി. ഫലം വന്നു എന്തോ പുതിയതരം വൈറസ് അവരുടെ ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നു. ആ സ്ത്രീയുടെ ശ്വാസകോശത്തിലായിരുന്നു വൈറസ് പ്രവേശിച്ചത്. സമ്പർക്കത്തിലൂടെ പകരുന്ന വൈറസായതുകൊണ്ട് തന്നെ അവർ നിന്നു മീൻ വിറ്റിരുന്ന സ്ഥലത്ത് വന്നവർക്കെല്ലാവർക്കും അവർ സന്ദർഷിച്ച മറ്റു സ്ഥലങ്ങളിലുള്ള എല്ലാവർക്കും ഈ രോഗം പടർന്നു പിടിച്ചു. അങ്ങനെ ചൈനമുഴുവൻ ഇത് വ്യാപിച്ചു. അവരെ സന്ദർശിച്ചവർക്കും ഈ രോഗം കിട്ടി. പക്ഷെ അവർ അറിഞ്ഞില്ല ഈരോഗമാണെന്ന്.അവരിലിൽ ചിലർ വിനോദയാത്രയ്ക്കായി പല രാജ്യങ്ങൾ സന്ദർശിച്ചു. അങ്ങനെ അവിടെയും ഈ രോഗമെത്തി. അവർ സന്ദർശിച്ച സ്ഥലങ്ങളിലുണ്ടായിരുന്ന എല്ലാവർക്കും ഈ രോഗം ബാധിച്ചു. അങ്ങനെ ഇത് വീണ്ടും വീണ്ടും ഒരാളിൽ നിന്നും ഒരാളിലേക്ക് പകരാൻ തുടങ്ങി. അങ്ങനെ ഇത് കേരളത്തിലുമെത്തി. ഇപ്പോൾ നാം നേരിടുന്ന ഒരു വൻ വിപത്തായി ഇത് മാറികഴിഞ്ഞു. ഈ മഹാമാരിയുടെ പേരാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19 ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ കൊറോണയോട് പ്രതികരിച്ച സംസ്ഥാനം കേരളമാണ്. ഇപ്പോൾ ഈ രോഗം കാരണം മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു.ഈ മഹാമാരിയുടെ പിടിയിൽ നിന്നും നാം രക്ഷപെടാൻ കൂടുതൽ മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു.


ചിന്മയി എൽ
6 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


കവിത

 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ