എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/ കൊറോണ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചിന്ത

അധ്യയന വർഷത്തിന്റെ അവസാന നാളുകൾ സഹപാഠികളോടൊപ്പം കളിച്ചു രസിച്ച് മതി വന്നില്ല. ഇനിയും പരീക്ഷാ ദിനങ്ങൾ ബാക്കിയുണ്ടല്ലോ? എന്ന പ്രത്യാശയോടെ ദിനങ്ങൾ കഴിച്ചുകൂട്ടുമ്പോൾ അങ്ങ് ചൈനയെ വിറപ്പിച്ചു കൊണ്ടിരുന്ന മഹാമാരി ' കൊറോണ '! ഒരു കേട്ടുകേൾവി മാത്രം.നമ്മളെ ബാധിക്കില്ല. അതായത് 'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ എന്ത് രസം ' എന്ന മട്ടിൽ നിസ്സാരമായി കണ്ട കൊറോണ നമ്മുടെ അരുകിൽ എത്തിയത്. നാളെ കൂട്ടുകാരെ കാണണം. ബാക്കി വച്ച കുശലം പറയണം, ടീച്ചന്മാർക്ക് സമ്മാനം നൽകണം, നന്നായി പഠിച്ച വിഷയത്തിന്റെ പരീക്ഷ എഴുതണം അങ്ങനെ എന്തെല്ലാം മോഹങ്ങൾ ആണ് നിഷ്ഫലമായത്.

ശരീരമാകെ വലിച്ചു മുറുക്കി മനസ്സാകെ മരവിച്ച് നിന്ന നിമിഷം .എന്തൊരു നിർവികാരത? ആദ്യ ദിനങ്ങളിൽ ഉണ്ടായ വീർപ്പുമുട്ടൽ പറഞ്ഞറിയിക്കുവാൻ കഴിയുന്നതല്ല. ഞെട്ടൽ മാറും മുൻപെ നമ്മുടെ ഭരണകൂടവും ആരോഗ്യ വകുപ്പും കൃത്യ സമയത്ത് ഉണർന്ന് പ്രവർത്തിച്ചു. നാടും നഗരവും അമ്പലവും പള്ളിയും എല്ലാം ബന്ധനത്തിലായി. നാടും വീടും പൊതു സ്ഥലവും അണുവിമുക്തമാക്കി. രോഗികളെ ജനങ്ങളെയും ബന്ധനത്തിലാക്കി കോവി ഡിനെ തളച്ചിടുവാനുള്ള തീവ്രശ്രമത്തിലാണ്.

എവിടെ നിന്നു വന്നുവെന്നൊ ?എന്താണ് മരുന്നെന്നൊ? എന്നവസാനിക്കുമെന്നോ?പ്രവചിക്കാൻ കഴിയാത്ത അവസ്ഥ.വ്യക്തിഗത അകലം പാലിച്ചും ശുചിത്വം പാലിച്ചും ഈ കൊറോണയെ പിടിച്ചുകെട്ടാം എന്ന് പ്രത്യാശിക്കുമ്പോഴുo നമ്മുടെ ഭരണകൂടവും ജനമനസ്സും വേവലാതിപ്പെടുന്ന മറ്റു ചില കാര്യങ്ങളുണ്ട്.

ഇതിന്റെ പ്രത്യാഘാതമായി ഉണ്ടാകാൻ പോകുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പട്ടിണിയും എല്ലാം ലോക മാധ്യമ ചർച്ചയാകുമ്പോൾ അടുത്ത നല്ലൊരു അധ്യയന കാലം എങ്ങനെയെന്ന ആകുലത എന്റെ മനസ്സിനെ വ്രണപ്പെടുത്തുന്നു.

അപ്പോഴും നമ്മുടെ മനസ്സിന് ആശ്വാസം നൽകുന്ന മറ്റൊന്നുണ്ട് അത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുവോ എന്ന് അറിയില്ല. ഒരു മാസക്കാലം വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്നതു കൊണ്ടു വ്യവസായശാലകൾ അടഞ്ഞുകിടക്കുന്നതു കൊണ്ടും നമ്മുടെ പരിസ്ഥിതി മലിനീകരണ തോത് കുറഞ്ഞു എന്നുള്ളത്. അങ്ങനെ ഇനിയൊരു പ്രകൃതിദുരന്തമെങ്കിലും ഉണ്ടാകില്ലാ എന്ന് നമ്മുക്ക് പ്രത്യാശിക്കാം. ജാതിയും, മതവും, രാഷ്ട്രീയവും മറന്ന് ഒന്നിച്ച് നിന്ന് കൊറോണയെ നേരിടും പോലെ ലോകമാകെ ഒറ്റകെട്ടായി നിന്നാൽ വരും കാലങ്ങളിൽ ഉണ്ടാകാൻ പോകുന്ന ഏത് ദുരന്തത്തെയും ഇല്ലാതാക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.



പാർവ്വതി. ജീ
7 എസ്.സി.എച്ച്. എസ്. എസ്. റാന്നി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം