എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/ ഉയർത്തെഴുന്നേൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയർത്തെഴുന്നേൽപ്പ്

ശ്രീരാമപുരം എന്നത് ഒരു സുന്ദര ഗ്രാമം ആയിരുന്നു. ഗ്രാമത്തിൻ്റെ സൗന്ദര്യം മാത്രമല്ലായിരുന്നു ആ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസവും ഉയർച്ചയും ഗ്രാമത്തിന് ഒരു അലങ്കാരമായിരുന്നു.പ്രശസ്തരായ പലർക്കും ആ ഗ്രാമം ജന്മം നൽകി. അവിടെയുള്ള പകുതിയോളം ജനങ്ങളും വിദേശത്തും മറ്റും ആണ് ജോലി ചെയ്യുന്നത്. അങ്ങനെയിരിക്കെയാണ് ഒരിക്കൽ ബൈജുവും കുടുംബവും ദീർഘകാലത്തിനു ശേഷം നാട്ടിൽ അവധി ആഘോഷിക്കാനെത്തുന്നത്. വേഗം മടങ്ങി പോകേണ്ടതിനാൽ അവർ ബന്ധുജനങ്ങളെ എല്ലാം സന്ദർശിച്ചു. കുശലാന്വേഷണം നടത്തിയും ഒന്നിച്ചുണ്ടുo ദിവസങ്ങൾ കഴിച്ചുകൂട്ടി. 12-മത്തെ ദിവസം ബൈജു വി നും മകൾക്കും കടുത്ത ജലദോഷവും തലവേദനയും അനുഭവപ്പെട്ടു. അവർ അടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംശയം തോന്നിയ ഡോക്ടർ അവരുടെ ബയോഡേറ്റ പരിശോധിച്ചു. (സവ സാമ്പിളുകൾ വൈറോളജി ലാബിലേയ്ക്കയച്ചു.ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു നിന്നു.അവർക്ക് ലോകത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന കോവിഡ് - 19 ആണെന്ന്.ഇതു കേട്ടതും ബൈജുവിൻ്റെ നെഞ്ചിൽ ഒരു ഇടിത്തീ വന്നു പതിച്ചു.ശ്വാസം നിലച്ചുപോയി.പെട്ടെന്ന് ആഞ്ഞുവീശിയ കാറ്റും ആഞ്ഞടിച്ച കടലും നിശ്ശബ്ദമായതു പോലെ .പൊടുന്നനെ ഡോക്ടർ ബൈജുവിനെ വിളിച്ചു. ബൈജു ഞെട്ടി ഉണർന്നു.താൻ കാണുന്നത് സ്വപ്നമല്ലന്ന് മനസ്സിലാക്കിയ ബൈജു ഡോക്ടറോട് ചോദിച്ചു, ഡോക്ടർ ' ഞാനും മകളും മരിക്കുമോ? ഡോക്ടറും മറ്റുള്ളവരും ബൈജുവിനെയും കുടുംബത്തെയും സമാധാനിപ്പിച്ച് ഒപ്പം നിന്നു. ആരോഗ്യ വകുപ്പും ഭരണകൂടവും അടിയന്തിര യോഗം ചേർന്ന് വേണ്ട നടപടികൾ സ്വീകരിച്ചു. നാടാകെ ഭീതിയിൽ .അപ്പോഴും ഒരു കൂട്ടം ആൾക്കാർ ഉണർന്ന് പ്രവർത്തിച്ചു.ഐസൊലേഷൻ, റൂട്ട് മാപ്പ് അങ്ങനെ എന്തെല്ലാം കാര്യങ്ങൾ. ബൈജുവും കുടുംബവും ഐസൊലേഷനിൽ എന്തോ അപരാധം ചെയ്തു എന്ന കുറ്റബോധം അവരെ വല്ലാതെ വേദനിപ്പിച്ചു അപ്പോഴും ഒരു കൂട്ടം ജനത അവർക്കായി നാടിനായി ഉണർന്നിരുന്നു. അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയും സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി ഒരു നമ്പറും പ്രസിദ്ധീകരിച്ചു. ആ നമ്പറിലേക്ക് നിരവധി പേർ വിളിച്ചു. അവരെയെല്ലാം വീടുകളിൽ നിരീക്ഷണത്തിലാക്കി. ശ്രീരാമപുരം ഗ്രാമം അടച്ചിട്ടു.അവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. വീടിനു വെളിയിൽ ആരെയും ഇറങ്ങാൻ അനുവദില്ല. ഇറങ്ങിയവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു. അണുനാശിനി തളിച്ച് ഗ്രാമത്തിൻ്റെ മുക്കും മൂലയും ശുദ്ധമാക്കിയും ജനങ്ങളെ ബോധവത്ക്കരിച്ചുംവേണ്ട നടപടികൾ കൈക്കൊണ്ടു .വൈ കാതെ ഫലം കണ്ടുതുടങ്ങി. ബൈജുവിനും കുടുംബത്തിനും രോഗം ഭേദമായി .പുറത്തിറങ്ങി യ അവർ കൂടെ നിന്ന ജനതയ്ക്കല്ലാം നന്ദി പറഞ്ഞു. അവർ വീട്ടിലേക്ക് പോയി. ഇന്നും ലോകം കോവിഡ് ഭീതിയിലുഴലുമ്പോൾ ശ്രീരാമപുരവും പരിസരവും പഴയ സന്തോഷത്തിലേക്ക് മടങ്ങിവരുന്നു.



പാർവ്വതി. ജീ
7 എസ്.സി.എച്ച്. എസ്. എസ്. റാന്നി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ