എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/അക്ഷരവൃക്ഷം/അതിജീവനത്തിനായ് ഒരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിനായ് ഒരു കൈത്താങ്ങ്

ജീവ ജാലങ്ങൾക്ക് വളരാനുള്ള ചുറ്റുപാടിനെ യാണ് പരിസ്ഥിതി എന്ന വാക്ക് കൊണ്ട് അർത്ഥ മാക്കുന്നത്. ഇതിൽ മണ്ണ്, സസ്യങ്ങൾ, ജീവജാലങ്ങൾ തുടങ്ങിയവ എല്ലാം ഉൾപ്പെടും.ജീവീയ അജീവീയ ഘsകങ്ങളുടെ ഒരു കേന്ദ്രമാണ് നമ്മുടെ പ്രകൃതി. ധാരാളം നല്ല നല്ല കാഴ്ചകൾ നമ്മുക്ക് പ്രകൃതിയിൽ കാണാൻ സാധിക്കും. പരിസ്ഥിതി മനുഷ്യന്റെ ആരോഗ്യപരവും ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളുമായി വളരെ അധികം ബന്ധപെട്ടിരിക്കുന്നു.

പ്രകൃതിസൗന്ദര്യത്താൽ അനുഗ്രഹീതമാണ്. നമ്മുടെ ചുറ്റുപാട്. നദികൾ, കടൽ, കുന്ന്, മല സസ്യങ്ങൾ തുടങ്ങി ധാരാളം നമ്മുക്ക് ഉണ്ട്. എങ്ങും പച്ചപ്പ് നിറഞ്ഞ പ്രദേശം. നിറയെ സസ്യങ്ങൾ. എന്തിനേറെ നമ്മുടെനാട് "ദൈവത്തിന്റെ സ്വന്തം നാട്'. പരശുരാമൻ മഴു എറിഞ്ഞു കടൽ നീക്കി കരയാക്കിയതാണ് നമ്മുടെ നാട് എന്നതാണ് ഐതീഹ്യം. അത് എന്തുമാകട്ടെ നാം ജീവിക്കുന്ന പ്രദേശം നമ്മുക്ക് എന്നും പ്രിയപ്പെട്ടതാണ്. 'കേരവൃക്ഷങ്ങളുടെ നാട്' 'ദൈവത്തിന്റെ സ്വന്തം നാട് 'ഇവയെല്ലാം നമ്മുക്ക് സ്വന്തം.

നമ്മുടെ പ്രകൃതിയുടെ ഏറ്റവും വലിയ സമ്പാദ്യം ഇവിടത്തെ ജനങ്ങളാണ്. എന്നാൽ മനുഷ്യൻെറ അഹങ്കാരവും ജനപ്പെരുപ്പവും സൗജന്യമായി നമ്മുക്ക് ലഭിച്ച പരിതസ്ഥിയെ പലവിധത്തിലും ചൂഷണം ചെയ്യുന്നു. കുന്നിടിച്ചും മലകൾ നിരത്തിയും പാടങ്ങൾ മണ്ണിട്ട് മൂടിയും നമ്മൾ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു നദികൾ വറ്റിവരണ്ടു. കുളങ്ങളും തോടുകളും അപ്രത്യക്ഷമായി. പ്ലാസ്റ്റിക് ന്റെ അമിതഉപയോഗം നമ്മുടെ പരിസ്ഥിതിയെ താളം തെറ്റിച്ചു.

വൈകിവന്ന വിവേകം പോലെ നമ്മുക്ക് ഓരോരുത്തർക്കും ഇതിന്റെ ദൂഷ്യവശങ്ങൾ മനസിലായിരിക്കുന്നു അതിനാൽ ഇതിനെതിരെ പോരാടാൻ നാം ഓരോരുത്തരും തയ്യാറാകണം. നാളയുടെ വാഗ്ദാനങ്ങളായ നമ്മുക്ക് അതിന് കഴിയും. നമ്മുക്ക് ഒറ്റകെട്ടായി മുന്നോട്ടു പോകാം.

ആര്യനന്ദ. ടി
6 A എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം