എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/CORONA
CORONA
ലോകമൊട്ടാകെ ഭീതിയിലാക്കിയ ഒരു മഹാമാരിയാണ് Covid 19. ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിൽ ആണ്. പിന്നെ പടർന്ന് പിടിച്ച് പല രാജ്യങ്ങളിലും എത്തി. ഒരു പാട് പേരുടെ ജീവനെടുത്തു. അങ്ങനെ ഈ മഹാ വൈറസ് ഇന്ത്യയിലുമെത്തി. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും സ്ഥാനം പിടിച്ചു. അങ്ങനെ അവസാനം ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലുമെത്തി. പക്ഷെ നമ്മുടെ കേരളം തളർന്നില്ല. ഈ അവസരത്തിലും ഒരു താങ്ങായി നമ്മുടെ കൂടെ സർക്കാറുണ്ട്. ഇതു കാരണം ഇന്ത്യയിലും കേരളത്തിലും ലോക്ക് ഡൗൺ പേഖ്യാപിച്ചു. ഈയിടയായി രോഗബാധിതർ കുറയുകയും രോഗം ദേത മാവുന്നവർ കൂടുകയും ചെയ്യുന്നു. ഇതൊരു ആശ്വാസകരമായ കാര്യമാണ്.ഇതിന് നന്ദി പറയേണ്ടത് സർക്കാറിനും നഴ്സുകൾക്കും ഡോക്ടർമാർക്കും പോലീസുകാർക്കും മറ്റു സഹപ്രവർത്തകർക്കുമാണ്. അവർ ഇല്ലെങ്കിൽ ഇത് സാധ്യമായിരുന്നു. നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നാൽ ഒഴിഞ്ഞുപ്പോവുന്നതേയുള്ളു കൊറോണ . എന്തായാലും എനിക്കുറപ്പുണ്ട് നമ്മൾ ഈ മഹാമാരിയെ തോൽപ്പിക്കുമെന്ന് . പ്രളയത്തിനു പോലും തോൽപ്പിക്കാനാവാത്ത കേരളത്തെ ഈ കൊറോണ തോൽപ്പിക്കില്ല.
|