ഉള്ളടക്കത്തിലേക്ക് പോവുക

എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാടിനെക്കുറിച്ചുള്ള ഓർമ്മകൾ

എന്റെ നാട്

ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയിൽ മുട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തുടങ്ങനാട് .കോച്ചേരി, പന്നിക്കുന്ന് , കുടക്കല്, കന്യാമല, വാഴമാല, എന്നി അഞ്ചു മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ് ഗ്രാമം. ജില്ലാ ആസ്ഥാനമായ പൈനാവിനു ഇരുപത്തൊന്പതു കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു.തൊടുപുഴയിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ ദൂരത്തിലാണ് തുടങ്ങാനാട് ഗ്രാമം .സെന്റ് തോമസ് ഹൈസ്കൂൾ തുടങ്ങാനാട് , സെന്റ്.തോമസ് എൽ പി സ്കൂൾ തുടങ്ങാനാട് എന്നീ വിദ്യാലയങ്ങളാൽ സമ്പുഷ്ടമാണ് തുടങ്ങനാട് .തലമുറകൾക് അക്ഷര വെളിച്ചം പകർന്ന തുടങ്ങനാട് ഹൈസ്കൂൾ ശതാബ്‌ദി നിറവിലാണ് .തുടങ്ങാനാടിന്റെ യശ്ശസുയർത്തി നിൽക്കുന്ന ആയിരത്തിത്തൊള്ളായിരത്തിപതിനാറിൽ സ്ഥാപിതമായ നമ്മുടെ സ്വന്തം സെന്റ് . തോമസ് ഫൊറോനാ പള്ളി തുടങ്ങാനാടിന്റെ മുതൽകൂട്ടാണ്.

JULIYA SEBASTIAN

എന്റെ നാടിനെ കുറിച്ചുള്ള ലളിതാവതരണം

എന്റെ നാട്

ഹൈറേറേഞ്ച് ലേക്കുള്ള കവാടമായ തുടങ്ങനാട് ഗ്രാമം പ്രകൃതി സൗദാര്യത്താലും സമ്പൽ സമൃദ്ധിയാലും സമ്പുഷ്ടമാണ് .ആരാധനാലയങ്ങളും ,പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ,വിദ്യാഭ്യാസ സ്ഥാപനങ്ങളും ,യാത്രാ സൗകര്യങ്ങളും ഇവിടെ ജനജീവിതത്തെ സുഗമമാക്കുന്നു.തുടങ്ങനാട് സ്‌പൈസസ് പാർക്ക് നിർമാണം അതിന്റെ അന്തിമഘട്ടത്തിലേക്കു പ്രവേശിക്കുമ്പോൾ ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപെടുന്നതിനൊപ്പം വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും കഴിയും എന്ന് പ്രതീഷിക്കുന്നു .തലമുറകൾക് അക്ഷരവെളിച്ചം പകർന്ന തുടങ്ങനാട് സെന്റ് .തോമസ് ഹൈസ്കൂൾ ഇന്ന് ശതാബ്‌ദി നിറവിലാണ് .ഇടക്കിയുടെ കവാടം മായതിനാൽ ആയിരിക്കാം ഈ ഗ്രാമത്തിനു തുടങ്ങനാട് എന്ന് പേര് ലഭിച്ചത് .

JYOTHIS JOSEPH

TUDANGANAD
TUDANGANAD
THUDANGANAD
THUDANGANAD SCHOOL

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുടങ്ങനാട് ഒരു വനപ്രദേശം ആയിരുന്നു. നമ്മുടെ പൂർവികർ പത്തൊമ്പതാം നൂറ്റാണ്ടിൽ പാലാ, കോട്ടയം, പ്രവിത്താനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറിയവരാണ്. തുടങ്ങനാടിന് ജില്ലയിൽ പ്രശസ്‌തി നേടിക്കൊടുത്ത വ്യക്തിയാണ് അച്ചായൻ എന്ന് അറിയപ്പെടുന്ന ശ്രീ . ഫ്രാൻസിസ് പൂവത്തിങ്കൽ. ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തോടെയാണ് തുടങ്ങനാട് സെൻറ് തോമസ് ഫൊറോന ദേവാലയം റവ .ഫാ.ജേക്കബ് മണക്കാട് ആണ് പണികഴിപ്പിച്ചത്. ആളുകൾ മിക്കവരും അല്ലെങ്കിൽ കൂടുതലും നല്ല കർഷകരാണ്. കന്നുകാലികൾ റബർ തോട്ടങ്ങൾ നെൽവയലുകൾ കുരുമുളക് കൊക്കോ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നാലുവശത്തും കുന്നുകളാൽ ചുറ്റപ്പെട്ട പ്രകൃതിസുന്ദരമായ നാടാണ് തുടങ്ങനാട്. വളരെ സൗഹൃദപരമായ ആളുകളും ശാന്തമായ അന്തരീക്ഷവും ഇവിടെ അനുഭവിക്കാൻ കഴിയും. തുടങ്ങാനാട്ടിൽ ഒരു ഹൈസ്കൂളും ഒരു എൽപി സ്കൂളും ഒരു നഴ്സറി സ്കൂളും പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിലുള്ള പ്രശസ്തമായ ആതുരാലയമാണ് സിസ്റ്റേഴ്സിന്റെ നേതൃതത്തിലുള്ള റാണിഗിരി ഹോസ്പിറ്റൽ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നൽകിയ സുന്ദരമായ ഭൂമിയിൽ ഇവിടെയുള്ള ആളുകൾ വളരെ സമാധാനപരവും സൗഹൃദപരവും ആയി ജീവിച്ചു പോരുന്നു.

എർവിൻ എസ് .കോടമുള്ളിൽ  8 A