എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ

ഈശ്വരന്റെ രാജ്യമെന്നു ചൊല്ലുമി
ഇൻഡ്യ ഇന്നൊരു വൈറസിന്റെ
പിടിയിൽ പിടയവേ
മരച്ചുവട്ടിൽ ഇരുന്നവർ
ഇന്നെവിടെ പോയിരിക്കുന്നു
തുരത്താൻ നമുക്ക് ഈ വൈറസ്
നേരിട്ട് നേരിട്ട് മുന്നോട്ടു
തൂവെള്ള വസ്ത്രം ധരിച്ച
മാലാഖമാർ ഇന്നിന്റെ ആശ്വാസം
പേടിയല്ല വേണ്ടത് പിന്നെയോ
ജാഗ്രതയാണ് വേണ്ടത്
വീട്ടിൽ തന്നെ കഴിയാം
ഒത്തൊരുമായോട് മുന്നോട്ട്‌
സ്വാർത്ഥത അല്ല വേണ്ടത്
സഹകരണമാണ് വേണ്ടത്
ദൈവത്തിന്റെ സ്വന്തം നാട്
ഇപ്പോൾ യഥാർത്ഥമായി
പ്രളയം അതിജീവിച്ച നമ്മൾ
കോവിഡിനെ അതിജീവിക്കും
നേരിട്ട്. നേരിട്ട് മുന്നോട്ടു
ഒത്തൊരുമായോട് മുന്നോട്ട്

അഞ്ചു സിജു
9 A സെന്റ് തോമസ് ഹൈസ്ക്കൂൾ, തുടങ്ങനാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത