എസ്.പി.സി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

 അഴൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ SPC യൂണിറ്റിന് 2013 ൽ തുടക്കമായി. PTAപ്രസിഡൻ്റ് ആയിരുന്ന

ശ്രീ.അഴൂർ വിജയൻറെ ശ്രമഫലമായി അനുവദിച്ച യൂണിറ്റിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് മിസോറാം ഗവർണർ ആയിരുന്ന ശ്രീ. വക്കം പുരുഷോത്തമൻ അവർകൾ ആയിരുന്നു.

അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ.അബ്ദുറബ്ബ് അവർകൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

യൂണിറ്റിൻ്റെ ആദ്യത്തെ CP0 മാർ അധ്യാപകരായ ശ്രീ.സജി.കെ.റ്റി ,ശ്രീമതി. രാജേശ്വരി. PC എന്നിവരായിരുന്നു.Drill Instructors ആയി ചുമതല വഹിച്ചത് ശ്രീ.വിജയൻ നായർ, ശ്രീമതി.മല്ലികാദേവി എന്നിവരായിരുന്നു.

         പ്രവർത്തനങ്ങൾ

        2015-ൽ നിർദ്ധന കുടുംബത്തിലെ അംഗവും SPC കേഡറ്റുമായിരുന്ന നന്ദൻ എന്ന കുട്ടിയുടെ കുടുംബത്തിന് ഒരു വീട് നിർമ്മിച്ചു നൽകി. വിദ്യാർഥികളിൽ നിന്നും അധ്യാപക അനധ്യാപകരിൽ നിന്നും ഉദാരമതികളായ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് വീട് പണി കഴിപ്പിച്ചിട്ടുള്ളത്.വീടിൻറെ താക്കോൽദാന കർമ്മം നിർവ്വഹിച്ചത് അന്നത്തെ ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ശ്രീ.സുനിൽകുമാർ അവർകളായിരുന്നു.പ്രസ്തുത ചടങ്ങിൽ PTAപ്രസിഡൻറ് ശ്രീ.വിനോദ്.S.ദാസ്, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ ,അധ്യാപകർ, അനധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

         നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ SPC യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്യാൻസർ ബാധിതനായ വ്യക്തിക്ക്10000/-(പതിനായിരം രൂപ) ധനസഹായം നൽകി.

         'വർഷം തോറും വൃദ്ധസദനം സന്ദർശിക്കുകയും അവിടുത്തെ അന്തേ വാസികളെ സമാശ്വസിപ്പിക്കുകയും ഓണക്കോടി, ഭക്ഷ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്തു വരികയും ചെയ്യുന്നു.

           FRIENDS AT HOME എന്ന പദ്ധതിയുടെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ടവരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവർക്ക് ധനസഹായവും മാനസിക പിന്തുണയുംനൽകി വരുന്നു

നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്ന SPC യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ BSF എന്ന തലക്കെട്ടിൽ ഒരു ഷോർട്ട് ഫിലിം ചിത്രീകരിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=എസ്.പി.സി/പ്രവർത്തനങ്ങൾ&oldid=1478260" എന്ന താളിൽനിന്ന് ശേഖരിച്ചത്