എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം

2020 -മാർച്ച്‌ പരീക്ഷക്കാലം.വിദ്യാർത്ഥി കളായ എല്ലാവരും അൽപ്പം ഭീതിയോടെയും എങ്കിലും ആത്മാർത്ഥമായി പഠിക്കുന്ന അല്ലെങ്കിൽ പഠിച്ചിരുന്ന മാസം. എങ്കിലും കൂട്ടുകാരുടെ കൂടെ ഒത്തുചേരുമ്പോൾ ആരെയും പരീക്ഷഭീതി അലട്ടിയിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. അങ്ങനെ ആസ്വദിച്ചു പോയ്കൊണ്ടിരിക്കുമ്പോഴാണ് ' കൊറോണ ' എന്ന വില്ലന്റെ കടന്നുവരവ്. 2020 ജനുവരി മുതൽ ഇവൻ കേരളത്തിൽ ജോലി തുടങ്ങിയിരുന്നു എങ്കിലും ആദ്യമൊക്കെ ആരും അത്ര കാര്യമായിട്ട് എടുത്തിരുന്നില്ല. അങ്ങനെ മാർച്ച്‌ പകുതിയോളം ആയപ്പോൾ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അവൻ വ്യാപിച്ചു കഴിഞ്ഞിരുന്നു. തുടർന്ന് മാർച്ച്‌ 20 -ആം തിയതി പതിവുപോലെ പരീക്ഷ കഴിഞ്ഞ് എത്തിയ ഓരോ വിദ്യാർത്ഥിക്കും കേൾക്കാൻ സാധിച്ചു ആ മനോഹരമായ വാർത്ത...... 1 മുതൽ 9 വരെയുള്ള ക്ലാസ്സ്കളിലെ പരീക്ഷ ഒഴിവാക്കി.. രാജ്യത്ത് എല്ലാവരും കൊറോണ മൂലം വിഷമിക്കുമ്പോൾ ആ ദിവസം സന്തോഷിച്ച ഒരേ ഒരു വിഭാഗം അത് വിദ്യാർത്ഥികൾ മാത്രം ആയിരുന്നു. എങ്കിലും തുടർന്നുള്ള ദിവസങ്ങൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. അതോടൊപ്പം രാജ്യത്ത് ബഹു. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. അതിന് ശേഷമുള്ള ദിവസങ്ങൾ കുട്ടികളെ മാത്രമല്ല മുതിർന്നവരെ കൂടി ബോർ അടിപ്പിക്കുന്ന ദിനങ്ങൾ ആയിരുന്നു. അപ്പോഴാണ് "School life " ശെരിക്കും മിസ്സ് ചെയ്തത്. സ്കൂളിൽ പോകുമ്പോൾ ട്രെയിനിനെക്കാൾ വേഗത്തിൽ പായുന്ന സമയം ഇപ്പോൾ ഒച്ചിനെക്കാൾ പതിയെ ഇഴഞ്ഞു നീങ്ങുന്നു. ഓരോ ദിവസവും തള്ളി നീക്കേണ്ട അവസ്ഥ. വിരുന്നുവീടുകളിലും മറ്റും ചിലവഴിക്കേണ്ട, ആഘോഷിക്കേണ്ട ഈ സമയം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നു. എങ്കിലും വീട്ടിലിരിക്കവഴി ഈ രാജ്യം നേരിടുന്ന രോഗപ്രതിസന്ധിയിൽ നിന്നും കരകയറുവാൻ പ്രയത്‌നിക്കുന്നവരോടൊപ്പം ചെറിയതോതിൽ പങ്കാളിയാകുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യം തന്നെയാണ്. ഈ സമയത്താണ് രാജ്യങ്ങൾ തമ്മിൽ ഒത്തുചേർന്നി രിക്കുന്ന ഒരു മനോഹരമായ ദൃശ്യം കാണാൻ ഇടയായത്. ജാതിയും മതവും പറഞ്ഞു തമ്മിൽ പോരടിക്കുന്നവർ ഒരേ മനസ്സോടെ കൊറോണയിൽ നിന്നും കരകയറുവാൻ വേണ്ടി പ്രയത്നിക്കുന്നു. ഒരു തരത്തിൽ നോക്കിയാൽ ജഗദീശ്വരന്റെ ഓരോ പരീക്ഷണങ്ങളായ് ഇതിനെ കാണാം. എവിടെയും ഒരു പ്രശ്നവുമില്ല. ആർക്കും ആരെയും ഉപദ്രവിക്കാതെ, ജാതിയും മതവും നോക്കാതെ, ഒരു ആഡംബരവുമില്ലാതെ എങ്ങനെ ജീവിക്കാം എന്ന് ചുരുങ്ങിയ കാലയളവുകൊണ്ടു അവിടുന്ന് നമുക്ക് പഠിപ്പിച്ചുതന്നു. ഈ സമയത്ത് ശെരിക്കും കൊതിക്കുന്നുണ്ട് സ്കൂളിൽ പോകുവാൻ, കൂട്ടുകാരെ കാണുവാനും. ഇപ്പോഴാണ് ശെരിക്കും കലാലയജീവിതം ഒരു സ്വർഗ്ഗമാണ് എന്ന് മനസ്സിലാകുന്നത്. ഈ കൊറോണ വൈറസ് കവർന്നെടുത്തത് ഞങ്ങളുടെ മധുരിക്കുന്ന അവധികാലമാണ് എങ്കിലും ജീവനേക്കാൾ വലുതല്ലല്ലോ മറ്റൊന്നും. ഇതോടെയെങ്കിലും ജാതിയും മതവും മറന്ന് പരസ്പരം എല്ലാരും ഒന്നിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ വേളയിൽ അനേകം ജീവനുകൾ പൊലിഞ്ഞു പോയിട്ടുണ്ട്. അതോടൊപ്പം ഈ രോഗം ഇവിടെനിന്ന് മായ്ക്കുവാൻ പ്രയത്‌നി ക്കുന്നവരോടുള്ള നന്ദിയും അവർക്കുവേണ്ടിയുള്ള പ്രാർഥനയും എന്നും ഉണ്ടാകും. എല്ലാ സൂര്യാസ്തമനത്തിനു ശേഷവും ഒരു ഉദയം ഉണ്ടാകും. അതുപോലെ ഇരുട്ട് നിറഞ്ഞ ഈ രോഗഭീതിയുടെ കാലയളവിൽനിന്നും നമുക്കും ഉണ്ടാകും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ വെളിച്ചത്താൽ ഉദിക്കുന്ന ഒരു പുലരി. ആ പുലരിക്കായ് പ്രതീക്ഷയോടെ വീട്ടിൽതന്നെ ഇരുന്ന് കാത്തിരിക്കാം.. ആ നല്ല നാളയ്ക്കായ് പ്രതീക്ഷ കൈവിടാതെ സർവ്വേശ്വരനോട് പ്രാർത്ഥിച്ചു പുതിയ മനുഷ്യരായ് ജീവിക്കാം. 'Break the Chain' നമ്മളെ കൊണ്ടേ പറ്റു. നമ്മൾ നേരിടും ഈ പ്രതിസന്ധി. Stay Home Be Safe....

ഡാനിയമോൾ മഹേഷ്‌.
9D st. ഫിലോമിനാസ് hss ഉപ്പുതറ
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം