എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ഹെലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെലോ ഇംഗ്ലീഷ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന അധ്യാപകർ

1. വിഎസ് ഗീത

2. റേഷിദ പി റ്റി

3. രാധിക വി എസ്

4. ബീന ഒ ആർ

പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ ഒരു പൊതുവായ

ആവശ്യമായിരുന്നു.ഇതിന്റെ വെളിച്ചത്തിൽ ഈ സ്കൂളിലെ മേൽപ്പറഞ്ഞ അധ്യാപകർ ഹെലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടു

ക്കുകയും അതിൽ നിർദ്ദേശിച്ചിരുന്ന രീതിയിൽ പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഹെലോ ഇംഗ്ലീഷ് അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ

ഭംഗിയായി നടത്തുകയും ചെയ്തു. ഉപജില്ലാ എഇഒ വഹിദ സ്കൂൾ സന്ദർശിക്കുകയും ക്ലാസ്സുകൾ അവലോകനം ചെയ്യുകയും ചെയ്തു. കുട്ടികൾ

നേടിയ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ക്ലാസ് പിടിഎ സംഘടിപ്പിച്ച് പരിപാടികൾ അവതരിപ്പിക്കുകയും രക്ഷിതാക്കളുടെ നല്ല പ്രതികരണം

നേടിയെടുക്കുകയും ചെയ്തു.ഹെലോ ഇംഗ്ലിഷ് മൊഡ്യൂൾ അനുസരിച്ച് ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുന്നു.


അധ്യാപകരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ


















ഹെലോ ഇംഗ്ലിഷ് നാടകശില്പശാല


ഹെലോ ഇംഗ്ലിഷ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന ദ്വിദിന നാടക ശില്പശാലയുടെ ആദ്യഘട്ടം

പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽവെച്ച് ഡിസംബർ എട്ട് ഒമ്പത് തീയതികളിൽ നടക്കുകയുണ്ടായി.

ബി ആർ സി മട്ടാഞ്ചേരിയാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്.ചടങ്ങിന്റെ ഒൗപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട

എം എൽ എ ജോൺ ഫെർണാണ്ടസ് നിർവഹിച്ചു.പിടിഎ പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷപദമലങ്കരിച്ച പ്രസ്തുത യോഗത്തിൽ

ഹെഡ്മിസ്ട്രസ് ശ്രീദേവി,സ്കൂൾ മാനേേജർ സി പി കിഷോർ,ബി പി ഒ നിഷ,ബിആർസി ട്രെയിനർമാരായ സോജൻ,കലാഭാനു

എന്നിവർ പങ്കെടുത്തു.പ്രൈമറികുട്ടികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

ശില്പശാലയുടെ പ്രസക്തഭാഗങ്ങൾ ഇവിടെ കാണാം ..https://youtu.be/eoPFiB8HNAE