എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലഹരിവർജ്ജനമിഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവർജ്ജനമിഷൻ,വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശത്തിന്റെ പ്രചരാണാർത്ഥം ഒരു സൈക്കിൾ റാലി സംഘടിപ്പിച്ചു.കൊച്ചി എക്സൈസ് ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന റാലി എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത്ത്കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.എക്സൈസ് വിഭാഗം സർക്കിൾ ഇൻസ്പെക്ടർ ശശികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ മാനേജർ സി പി കിഷോർ ആശംസകൾ നേർന്നു.സ്കൂൾ ഗ്രൗണ്ടിൽ നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ,അദ്ധ്യാപകർ,അനദ്ധ്യാപകർ,രക്ഷിതാക്കൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.സ്കൂൾ ഗ്രൗണ്ടിൽനിന്നാരംഭിച്ച റാലിയിൽ നൂറിലധികം വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്ലക്കാർഡുകൾ ഏന്തിക്കൊണ്ട് പങ്കെടുത്തു.പള്ളുരുത്തി പോലീസ് സ്റ്റേഷൻ വരെയായിരുന്നു റാലി നിശ്ചയിച്ചത്.എക്സൈസ് മേധാവികൾ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വിദ്യാർത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്തു.