എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ/ലഹരിവിമുക്ത ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിമുക്ത നവകേരളം പദ്ധതി

ലഹരി വിമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി വിദ്യാലയതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഏകദിന ശില്പശാലയിൽ ഈ സ്കൂളിലെ കായിക അധ്യാപകനായ നിധിൻ വി പി പങ്കെടുത്തു.നിധിൻ വി പി കൺവീനറായും ശാരി കെ ആർ ജോയിന്റ് കൺവീനറായും ലഹരി വിമുക്ത ക്ലബ് രൂപീകരിക്കപ്പെട്ടു.സ്കൂൾ പാർലമെന്ററി അംഗങ്ങളെക്കൂടാതെ അർജുൻ കെ ആർ,വൈഷ്ണവ് എൻ ജി,അഖിൽ കൃഷ്ണ കെ എ,മുഹമ്മദ് ഫർഹാൻ എ എ,മുഹമ്മദ് സജാസ് ടി എസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

അമ്മ റിസോഴ്‍സ് ഗ്രൂപ്പ് (സ്‍ത്രീശാക്തീകരണം)

ലഹരി വിമുക്ത ക്ലബിന്റെ സ്കൂൾതല പ്രവർത്തനങ്ങളുടെ പശ്ഛാത്തലത്തിൽ രണ്ടായിരത്തിഇരുപത്തിനാല് ഫെബ്രുവരി പതിനാലിന് ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചുള്ളതായിരുന്നു ക്ലാസ് .ക്ലാസ് നയിച്ചത് മട്ടാഞ്ചേരി എക്സൈസ് വിഭാഗം പ്രിവന്റീവ് ഓഫീസർ ആയ അരുൺ കെ കെ ആയിരുന്നു.സയൻസ് അധ്യാപികയായ അജിത ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ജോയിന്റ് കൺവീനർ ശാരി കെ ആർ കൃതജ്ഞത അർപ്പിച്ചു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണവും വിതരണം ചെയ്യുകയുണ്ടായി.

എക്സൈസ് പ്രിവന്റീവ് ഓഫീസർ അരുൺ കെ കെ സംസാരിക്കുന്നു

ഹ്രസ്വ ചിത്ര പ്രദർശനം

ലഹരി വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി പതിനാറാം തീയതി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു ഹ്രസ്വ ചിത്ര പ്രദർശനം നടത്തുകയുണ്ടായി.ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടത്തിയത്.ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവിയും വിവരണം കോർഡിനേറ്ററായ നിധിൻ വി പി യും കൃതജ്ഞത കെ എസ് ബിന്ദുവും നിർവ്വഹിക്കുകയുണ്ടായി.

ഹ്രസ്വ ചിത്ര പ്രദർശനം
ഹ്രസ്വ ചിത്ര പ്രദർശനം






ദന്ത പരിശോധന ക്യാമ്പ്

ഡെന്റൽ അസ്സോസിയേഷൻ കൊച്ചിയുടെ നേതൃത്വത്തിൽ സി ഡി എച്ച് ആക‍്റ്റിവിറ്റി യുടെ ഭാഗമായി സ്കൂളിൽ ഓറൽ സ്ക്രീനിംഗ് ക്യാമ്പ് നടത്തുകയുണ്ടായി.തൊണ്ണൂറു കുട്ടികളുടെ ദന്ത പരിശോധനയും ദന്തപരിപാലനത്തിനായി ബോധവൽക്കരണ ക്ലാസും ഇതിലൂടെ നടത്തുകയുണ്ടായി.ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ചളിക്കവട്ടം അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ സൗജന്യ ദന്ത ചികിത്സ നടന്നുവരുന്ന വിവരവും കുട്ടികളെ ധരിപ്പിക്കുകയുണ്ടായി.ഡോ.ബ്രിജിത,ഡോ.പ്രിയരഞ്ജ്,ഡോ.സജിനി,ഡോ.നെവിൻ,ഡോ.സജാത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് .

പ്രാദേശിക സംവാദസദസ്സ്

ജീവിത നൈപുണികൾ

യോഗ പരിശീലനം

ഗ്രാഫിറ്റി

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ ചിത്രകലാധ്യാപകനായ പ്രജീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ ചുമരിൽ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ചിത്രരചന നടത്തുകയുണ്ടായി.

ഗ്രാഫിറ്റി രചനയിൽ കുട്ടികളും ചിത്രകലാ അധ്യാപകനും
ഗ്രാഫിറ്റി രചനയിൽ കുട്ടികളും ചിത്രകലാ അധ്യാപകനും







ലഹരിക്കെതിരെ ഒരു ഗോൾ

ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു സൗഹൃദ ഫുട്ബോൾ മൽസരം സംഘടിപ്പിക്കുകയുണ്ടായി.ലഹരിക്കെതിരെ ഒരു ഗോൾ എന്ന പ്രമേയത്തിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

ഫ്ലാഷ് മോബ്