സഹായം Reading Problems? Click here


എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ ക്ലബ്

കൺവീനർ : പി കെ ഭാസി

സബ് കോടതി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ പ്രാദേശികമായി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിൽ മൂന്നു ഘട്ടങ്ങളിലുള്ള ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്ത് നടത്തിവരുന്നു. ഇതിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ അഡ്വ.സുനിൽ സി എ നയിച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിൽ അധിഷ്ഠിതമായ ഒരു ക്ലാസ്സ് ജൂലൈ ഇരുപത്തഞ്ചിന് ഉച്ചക്ക് രണ്ടുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.പ്രസ്തുത ചടങ്ങിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ലഹരി വസ്തുക്കൾ കൈവശം വച്ചാലുണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും നേരീടേണ്ടി വരുന്ന നിയമനടപടികളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.കുട്ടികൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെ ക്കുറിച്ചും അദ്ദേഹം ദീർഘമായി സംസാരിച്ചു.നിയമത്തിന്റെ പിടിയിൽപ്പട്ടാൽ 'എനിക്കതറിയില്ലായിരുന്നു' എന്ന് പറയുന്നതും കുറ്റകരമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി.ഇൻഡ്യൻ നിയമങ്ങൾ കുട്ടികളടക്കം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ദേഹത്തിന് നന്ദി പറയുകയും ക്ലാസ് നാലുമണിക്ക് അവസാനിക്കുകയും ചെയ്തു.

ഇംഗ്ലീഷ് ക്ലബ്

2017-2018

കൺവീനർ : കെ വി സുമം

ജോ.കൺവീനർ : വി എസ് ഗീത

ഇംഗ്ലീഷ് ക്ലബിന്റെ ക്ഷണം സ്വീകരിച്ച് സ്കൂളിലെത്തിയ ജി വി എെ (ഗ്ലോബൽ വിഷൻ ഇന്റർനാഷണൽ) ടീം "കൗമാര പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആറാഴ്ചത്തെ സൗജന്യ ക്ലാസ് , സ്കൂൾ പഠന സമയത്തിനു ശേഷം വൈകുന്നേരം നാലുമണി മുതൽ അഞ്ചുമണി വരെ നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തൊന്നംഗങ്ങളാണ് കുട്ടികൾക്ക് ഈ സൗജന്യ പഠനമൊരുക്കിയത്. കൗമാരപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനോടൊപ്പം കുട്ടികൾക്ക് വിദേശീയരുമായി സംവദിക്കാനും അവരുടെ രാജ്യങ്ങളെ കുറിച്ച് അവരിൽനിന്നു തന്നെ അറിയുവാനുള്ള അവസരവും ലഭിച്ചു.ആറാഴ്ചത്തെ ക്ലാസിനുശേഷം കുട്ടികൾതന്നെ അവർക്ക് യാത്രയയപ്പും നൽകി.ചിത്രകലാധ്യാപകൻ ഭാസി വരച്ച ഒരു ചിത്രം പി ടി എ പ്രസിഡന്റ് സി ജി സുധീർ ഗ്രൂപ്പിന് നേതൃത്വം വഹിച്ച ഹെലന് ഉപഹാരമായി നൽകി.ഹെഡ്മിസ്ട്രസ് ശ്രീദേവി എല്ലാവർക്കും നന്ദി പറഞ്ഞു.

ജി വി എെ


2018-2019

ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജി വി എെ ടീം സംഘടിപ്പിച്ച രണ്ടാഴ്ചത്തെ ലൈറ്റ്സ്,ക്യാമറ,ആക്ഷൻ എന്ന ഹ്രസ്വകാല

ഇംഗ്ലീഷ് ക്യാമ്പിൽ പങ്കെടുത്ത് വേറിട്ട പ്രയത്നം,അപാര സർഗ്ഗവൈഭവം മഹനീയകൂട്ടായ്മ എന്നിവ കാഴ്ചവെച്ച അഞ്ചുമുതൽ ഒമ്പതു വരെയുള്ള

കുട്ടികളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.


കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി ഹെഡ്മിസ്ട്രസ് കുട്ടികളെ അനുമോദിക്കുന്നു.ഹിന്ദി ക്ലബ്

കൺവീനർ : ഷാരിമോൾ ടി വി

ജോ.കൺവീനർ : വി വി ഷീല

ഹിന്ദി ദിനാഘോഷത്തോടനുബന്ധിച്ച് ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ ആ ദിവസത്തെ അസംബ്ലി നടത്തുകയുണ്ടായി.എട്ട് ബി യിലെ സഫീറും കൂട്ടുകാരും ദേശഭക്തിഗാനമാലപിച്ചു.എട്ട് എ യിലെ ഗോകുലകൃഷ്ണനും ഏഴ് എ യിലെ സുഹൈലും ഹിന്ദി ഭാഷയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും സംസാരി ച്ചു.തൻസീർ ക്ലബംഗങ്ങൾക്ക് മുദ്രാവാക്യങ്ങൾ ചൊല്ലികൊടുക്കുകയും അവർ അത് ഏറ്റു പറയുകയും ചെയ്തു.

ഹിന്ദി ദിനാചരണം

സംസ്കൃത ക്ലബ്

കൺവീനർ : അമ്പിളി . എ എൻ

ആഗസ്റ്റ് ഒമ്പതാം തീയതി സംസ്കൃതദിനം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ സംസ്കൃതത്തിൽ പ്രതിജ്ഞ ചൊല്ലി, സംസ്കൃതഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി.കുട്ടികൾ സംസ്കൃതത്തിൽ വാർത്തയും സംസ്കൃതഗാനാലപനവും നടത്തി.സംസ്കൃതം അദ്ധ്യാപികയായ അമ്പിളിയുടെ രാമായണപാരായണവും ഉണ്ടായിരുന്നു.സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്

കൺവീനർ : വി എസ് സാബുകുമാർ