എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ബഷീർ അനുസ്‍മരണം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ അഞ്ച് ശനിയാഴ്ച ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളിലെ സ്ത്രീ സാന്നിദ്ധ്യം എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു .സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ടി എൻ ഷീജ അധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ ആർ ആര്യ, എം കെ നിഷ എന്നിവർ വിഷയാവതരണം നടത്തി.വിദ്യാർത്ഥികളും രക്ഷിതാക്കളും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിന് ശേഷം ബഷീർ കൃതികളെക്കുറിച്ചുള്ള ചോദ്യോത്തര പയറ്റും നടത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.കുട്ടികൾക്കായി ജൂലൈ ഏഴ് തിങ്കളാഴ്ച ബഷീർ ക്വിസ് നടത്തി.