എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം 25
എസ്ഡിപിവൈ ബോയ്‍സ് സ്കൂളിലെ പ്രവേശനോൽസവം രണ്ടായിരത്തിഇരുപത്തഞ്ച് ജൂൺ രണ്ടിന് സ്കൂൾ അങ്കണത്തിൽ വെച്ച് സമുചിതമായി കൊണ്ടാടി.രാവിലെ പത്ത് മുപ്പതിന് ആരംഭിച്ച ചടങ്ങിൽ എസ്ഡിപിവൈ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സീന രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ടി വി സനൽബാബു അദ്ധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനകർമ്മം എസ്ഡിപിവൈ യോഗം ദേവസ്വം മാനേജർ കെ ആർ മോഹനൻ നിർവഹിച്ചു.സാമൂഹ്യനീതി വകുപ്പ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി ജില്ലാ കോ ഓഡിനേറ്റർ ആർ വിദ്യ ചടങ്ങിൽ മുഖ്യാതിഥിയായി.രണ്ടായിരത്തി ഇരുപത്തിനാല് - ഇരുപത്തഞ്ച് വർഷത്തെ യുഎസ്എസ് സ്കോളർഷിപ് നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥി അനസ് അബ്‍ദുള്ള,എൻഎംഎംഎസ് സ്കോളർഷിപ് നേടിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ഫൗസാൻ അബ്‍ദുള്ള എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി.കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി എസ് ശ്രീജിത്ത്,കൗൺസിലർ ആർ സുധീർ എന്നിവർ ആശംസകളർപ്പിച്ചു.മുഴുവൻ കുട്ടികൾക്കും മധുര പലഹാര വിതരണവും നടത്തി.എസ്ഡിപിവൈ വൊക്കേഷണൽ പ്രിൻസിപ്പാൾ ബിജു ഈപ്പൻ ചടങ്ങിന് കൃതജ്ഞത അർപ്പിച്ച് കൃത്യം പതിനൊന്ന് മുപ്പതിന് യോഗനടപടികൾ അവസാനിച്ചു.

