എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/പൈദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പൈ അപ്രോക്സിമേഷൻ ദിനാചരണം നടത്തുകയുണ്ടായി. ഗണിതശാസ്ത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സ്ഥിര വില സൂചിപ്പിക്കുന്ന ചിഹ്നമാണ് പൈ.പൈയുടെ മൂല്യം 22/7 ആണ്.മറ്റൊരു വില 3.14 എന്നാണ്.അതിനാൽ മാർച്ച് 14 പൈ ദിനമായി ആചരിക്കുന്നു.എന്നാൽ പൈയുടെ വിലയായ 22/7 നെ അനുസ്മരിപ്പിക്കുന്ന ദിനമാണ് ജൂലൈ 22.ഈ ദിനം കണക്കിനെ സ്നേഹിക്കുന്നവർ പൈ അപ്രോക്സിമേഷൻ ദിനമായി ആചരിക്കുന്നു.സ്കൂൾ അസംബ്ലിയിൽ കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. ഒമ്പതാം ക്ലാസിലെ മുഹമ്മദ് ഫായിസ് പൈ യെ കുറിച്ചുള്ള ഈ വിവരങ്ങൾ അവതരിപ്പിച്ചു.വിവിധ ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പൈയുടെ ആത്മകഥ എന്ന ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു.അതേ തുടർന്ന് യുപി വിദ്യാർഥികൾ പൈ യുടെ അനന്തമായ വിലകൾ എഴുതിയ പ്ലക്കാർഡുമായി റാലി നടത്തി.ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൈ അപ്രോക്സിമേഷൻ ദിനം എന്ന് വിഷയത്തെക്കുറിച്ച് പോസ്റ്റർ നിർമ്മാണ മത്സരവും നടത്തുകയുണ്ടായി.