എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്‍ട്ര ലഹരിവിരുദ്ധ ദിനം25
ജൂൺ ഇരുപത്താറ് വ്യാഴാഴ്‍ച ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ അസംബ്ലിയിൽ സുംബാ നൃത്തം സംഘടിപ്പിക്കുകയുണ്ടായി.അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്ക്ചേർന്നു.സ്കൂൾ അസംബ്ലിയിൽ പത്ത് എ യിലെ നിസാം ലഹരി വിരുദ്ധ പ്രതിജ്ഞയും മുഹമ്മദ് സിനാൻ ലഹരി വിരുദ്ധ സന്ദേശവും നൽകി.സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്നേദിവസം നടത്തിയ ലഹരിവിരുദ്ധ ദിനാചരണ പരിപാടികളുടെ ലൈവ് പ്രക്ഷേപണം സ്കൂൾ കമ്പ്യൂട്ടർ ലാബിൽവെച്ച് കുട്ടികളെ കാണിക്കുകയുണ്ടായി.ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുള്ള പോസ്റ്റർ രചനാമത്സരവും പ്ലക്കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ റാലി നടത്തി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളും പിടിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് കുട്ടികൾ റാലിയിൽ അണിനിരന്നത്.സ്കൂളിന് ചുറ്റുമുള്ള റോഡിലൂടെ നടന്ന് സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ചു.സ്കൂൾ വളപ്പിന് ചുറ്റുമുള്ള പ്രദേശവാസികളും കച്ചവടക്കാരും ഉൾപ്പെടെ എല്ലാവരിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കഴിയുന്ന തരത്തിലാണ് റാലി സംഘടിപ്പിച്ചത്.