എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഐ.ടി. ക്ലബ്ബ്-17
ക്ലബ് രൂപികരണം
എസ്.എെ.ടി.സി : ദീപ എസ് ജി
ജോ.എസ്.എെ.ടി.സി : ഭാസി പി കെ
മുപ്പതംഗങ്ങൾ ഉൾപ്പെട്ട എെ.ടി ക്ലബിന്റെ രൂപീകരണം ജൂലൈ പതിനാലാം തീയതി മൾട്ടിമീഡിയ ലാബിൽ വച്ച് നടക്കുകയുണ്ടായി.മീറ്റിംഗിൽ
ഒമ്പതാം ക്ലാസ്സിലെ അശ്വിൻ കുമാർ കെ എസ് നെ ക്ലബ് കൺവീനറായും എട്ടാം ക്ലാസ്സിലെ ഗോകുലകൃഷ്ണൻ പി ആർ നെ ജോയിന്റ്കൺവീനറാ
യും തെരെഞ്ഞെടുത്തു.ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ നടത്തുവാനുദ്ദേശിക്കുന്ന മത്സരങ്ങളെ കുറിച്ച് പുതിയകൂട്ടുകാർക്ക് വേണ്ടി അശ്വിൻകുമാർ
സംസാരിച്ചു.ക്വിസ്,ഡിജിറ്റൽ പെയിന്റിംഗ്,അനിമേഷൻ,പ്രസന്റേഷൻ,വെബ് പേജ് ഡിസൈനിംഗ് എന്നിവയിൽ ആഗസ്റ്റ് ഒന്ന്,രണ്ട് തീയതികളിൽ
മത്സരം നടത്തുവാൻ തീരുമാനിച്ചു.
ക്ലബ് അംഗങ്ങൾ
30
ക്രമനമ്പർ | പേര് | ക്ലാസ് | ഡിവിഷൻ |
---|---|---|---|
1 | വിവേക് ടി എം | 10 | സി |
2 | അബ്ദുൾ റാസിക് എം ബി | 9 | സി |
3 | നവനീത് സി എസ് | 9 | ബി |
4 | മുഹമ്മദ് ഖായിസ് എ.എൻ | 9 | |
5 | ബാസിൽ ഷാജി | 9 | എ |
6 | അശ്വിൻ കൃഷ്ണ വി എസ് | 9 | ഡി |
7 | ജിഷ്ണു പി എം | 9 | സി |
8 | അരുൺ ജയപ്രകോശ് | 9 | |
9 | അശ്വിൻകുമാർ കെ എ | 9 | എ (കൺവീനർ) |
10 | അഭിനവ് കെ എസ് | 9 | ഡി |
11 | അമീർഷാ അൻവർ | 9 | |
12 | ദിൽജിത്ത് പി ഗിരീഷ് | 9 | എ |
13 | ജയദേവൻ സി എം | 9 | എ |
14 | പ്രിയദർശൻ പി | 9 | എ |
15 | തൗഫീഖ് എം എച്ച് | 9 | |
16 | അതുൽ ബൈജു | 9 | |
17 | അഭിലാഷ് വി പി | 9 | |
18 | അഫീസ് എ എ | 9 | എ |
19 | അബ്ദുൾ റസാഖ് എം സ് | 9 | ബി |
20 | അർജുൻ കെ എസ് | 9 | |
21 | അലൻ ബെന്നി | 8 | ഇ |
22 | അലൻ യേശുദാസ് | 8 | സി |
23 | ആഷിഖ് കെ ബി | 8 | ബി |
24 | അതുൽ കൃഷ്ണൻ കെ എസ് | 8 | സി |
25 | ഗോകുലകൃഷ്ണൻ പി ആർ | 8 | എ (ജോ.കൺവീനർ) |
26 | മൊഹമ്മദ് അമീർ | 8 | ബി |
27 | മൊഹമ്മദ് സാഹിൽ ബി എസ് | 8 | ഡി |
28 | പ്രണവ് പ്രകാശൻ | 8 | എ |
29 | മൊഹമ്മദ് റംസിൽ | 8 | ഡി |
30 | അൽഅമീൻ വി ജെ | 8 | ഇ |
ക്ലബ് ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി ഉൾപ്പെടെയുള്ള സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനം ജൂലൈ പത്തൊമ്പതിന് വൈകിട്ട മൂന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടന്നു.ഓടക്കുഴൽ , സാക്സഫോൺ എന്നീ വാദ്യോപകരണ വാദനത്തിൽ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ ചടങ്ങിൽ വിദ്യാരംഗം കൺവീനറായ ഗോകുലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. നീണ്ട മുപ്പതുവർഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയിൽ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം ഉൾപ്പെടെ എല്ലാ ക്ലബ് പ്രവർത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാർത്ഥമായി പ്രവർത്തിച്ച് ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ ആശംസിക്കുകയും ചെയ്തു.കുട്ടികൾക്കായി ഓടക്കുഴലിലും സാക്സഫോണിലും അവർ ആവശ്യപ്പെട്ട ഗാനങ്ങൾ വാദനം ചെയ്യുകയും ചെയ്തു.സഫീർ അഹമ്മദും സംഘവും അവതരിപ്പിച്ച നാടൻപാട്ട് പരിപാടിയുടെ കൊഴുപ്പ് കൂട്ടി.ഹായ് സ്കൂൾ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.