എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ,പ്രകൃതിയുടെ മുന്നറിയിപ്പോ..?

കൊറോണ,പ്രകൃതിയുടെ മുന്നറിയിപ്പോ..?

കൊറോണ അഥവാ കോവിഡ് 19... ഇത് മനുഷ്യ നിർമ്മിതമോ അതോ പ്രകൃതി നമുക്ക് നൽകുന്ന മുന്നറിയിപ്പോ?.

ഓരോ ദിവസം കഴിയും തോറും നമുക്ക് ഇടയിൽ ഭീതി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ചികിത്സയോ പ്രതിരോധ വാക്‌സിനേഷനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായ് മാറിയിരിക്കുന്നു ഈ രോഗം.ചൈനയുടെ വുഹാനിൽ ഡിസംബർ 31നാണു ഈ രോഗം പൊട്ടിപുറപ്പെട്ടത്.ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പെടെ വിവിധരാജ്യങ്ങളിൽ ഇതുമായി ബദ്ധപ്പെട്ടു മരണസംഖ്യ ഉയരുകയാണ്.ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്.നൂറ്ററുപതിലധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നു കഴിഞ്ഞു. പല സാഹചര്യങ്ങളിൽ നിന്നും ഇതു മനുഷ്യരെ പിടികൂടുന്നു.മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ രോഗംകൂടുതൽ കഠിനമായിരിക്കും.രോഗനിർണയം നടത്തിയ കേസുകളിൽ മുന്നിലൊന്നാണ് മരണനിരക്ക് എന്നതും ഭീതിയുളവാകുന്നതും മറ്റൊരു കാര്യം.പ്രതിരോധശേഷികുറവുള്ളവരെ ഇതു വളരെ പെട്ടെന്ന് ബാധിക്കാൻ സാധ്യത ഉണ്ട്.അതിനാൽ പ്രായമായ ആളുകൾ,ഗർഭിണികൾ,കുട്ടികൾ,ഹൃദ്രോഗം,ക്യാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ കൊറോണ വൈറസ് വേഗത്തിൽ പിടികൂടാനുള്ള സാധ്യത ഉണ്ട്.മുൻകരുതലും ശുശ്രുഷയും കൂടുതൽ ആവശ്യം ഉള്ളത് ഇവർക്ക് തന്നെ ആണ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020ജനുവരി 30ന് കേരളത്തിൽ ആയിരുന്നു.ഇന്ത്യയിൽ കൊറോണ വൈറസിന്റെ അണുബാധ നിരക്ക് 1.7ആണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളെ അപേക്ഷിച്ചു ഇത് കുറവാണ്.ഇന്ത്യയിൽ കൊറോണയുടെ വ്യാപനം കൂടുന്നു എന്നു മനസിലായപ്പോൾ കേന്ദ്രസർക്കാർ ലോക്ഡൗൺ നിർദ്ദേശം നടപ്പിലാക്കി.മാർച്ച്‌ 24ന് ഇന്ത്യയിൽ ലോക് ഡൗൺ മൂന്നാഴ്‌ചത്തേയ്‌ക്കു നടത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.എല്ലാ ജനങ്ങളും വീട്ടിൽ കഴിയണമെന്ന് ആഹ്വാനം ചെയ്തു.അതിനെ തുടർന്നു കേരളത്തിൽ രോഗ ബാധിതരുടെ എണ്ണം നിയന്ത്രിതമായി പോരുന്നു.കേരളമാണ് നമ്മുടെ രാജ്യത്തിൽ കൊറോണ വൈറസിനെ പ്രതിരോധിച്ചു നിർത്തുന്നതിൽ മുന്നിൽ.മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കേരളം കോറോണയെ പ്രതിരോധിച്ചു നിർത്തുന്നതിൽ അഭിമാനം അർഹിക്കുന്നു.ഈ ലോക് ഡൗൺ കാലത്തു വാഹനങ്ങൾ നിരത്തിലിറങ്ങത്തതിനാൽ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്നു.അന്തരീക്ഷം മാലിന്യരഹിതമായി കൊണ്ടിരിക്കുന്നു.കോറോണയെ ഇവിടെ നിന്ന് തുരത്താൻ നമുക്ക് ആരോഗ്യ പ്രവർത്തകരുടെ അറിയിപ്പുകൾ അനുസരിക്കാം.നമുക്ക് ഒരുമിച്ചു കൊറോണക്ക് എതിരെ പൊരുതാം.


ജോയൽ ജോർജ്ജ് എൻ എൽ
9 A എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം