എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2019 ജൂൺ 6 പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി നടത്തുകയുണ്ടായി.വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എസ് ഡി പി വൈ വൊക്കേഷണൽ എച്ച് എസ് എസ് ലെ പി ടി എ പ്രസിഡന്റ് സുഷൻ രാജ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു.വൊക്കേഷണൽ എച്ച് എസ്എസ് പ്രിൻസിപ്പാൾ ബിജു ഈപ്പൻ സ്വാഗതപ്രസംഗം നടത്തിയ ഈ ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിച്ചു.എസ് ഡി പി വൈ ബോയ്സ് പ്രിൻസിപ്പാൾ കൃഷ്ണഗീതി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു.തുടർന്ന് വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനം ആലപിച്ചു.ആറാം ക്ലാസിലെ സെയ്ത് സമറുദ്ദീൻ പൊതുവിദ്യാഭ്യാസത്തിന്റെ പുത്തനുണർവ്വിനെക്കുറിച്ച് പ്രഭാഷണം നടത്തുകയുണ്ടായി.സ്കൂൾ ഉപദേശക സമിതി അംഗം മുരളീധരൻ മാസ്റ്റർ,ബോയ്സ് ഹൈസ്കൂളിലെ പിടിഎ പ്രസിഡന്റ് പ്രിയാ രാജീവ് ,കൗൺസിൽ അംഗം സി ജി പ്രതാപൻ എന്നിവർ ആശംസകൾ അറിയിച്ചു.ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ്സ് കെ കെ സീമയുടെ കൃതജ്ഞതയോടെ കൃത്യം പതിനൊന്നുമണിക്ക് യോഗ നടപടികൾ അവസാനിക്കുകയും കുട്ടികൾക്ക് മധുരപലഹാരം വിതരണം നടത്തി ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.