സഹായം Reading Problems? Click here


എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 1 പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രവേശനോത്സവം

ഈ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു.ബഹു.യോഗം പ്രസിഡന്റ് വി.കെ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.കെ.പ്രദീപ്,മുൻ എം.എൽ.എ യും ഈ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററുമായ ടി.പി.പീതാംബരൻ മാസ്റ്റർ , ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്,ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് എം.ബി.ബീന ,എച്ച്.എസ്.എസ്.പ്രീൻസിപ്പാൾ ശ്രീമതി.കൃഷ്ണ ഗീതി ,മോഡൽ എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ്.ബിന്ദു കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുനില ശെൽവൻ, യോഗം കൗൺസിലർമാർ , പി.ടി.എ.പ്രസിഡന്റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സന്തോഷ് ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്നു പീതാംബരൻമാസ്റ്റർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.നവാഗതർക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു.അദ്ധ്യാപകർ കുട്ടികളോട് സ്നേഹപൂർവ്വം പെരുമാറേണ്ടതാണെന്നും ക്ലാസ്സുകൾ എല്ലായ്പോഴും സജീവമായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.സുനിലാ ശെൽവൻ ആശംസാപ്രസംഗം നടത്തി.അതിനു ശേഷം പഠനക്കിറ്റ് വിതരണം ചെയ്തു.തുടർന്നു വി.കെ.പ്രദീപ് പീതാംബരൻമാസ്റ്ററെ പാരിതോഷികം നൽകി ആദരിച്ചു.ബിന്ദു ഏവർക്കും കൃതജ്ഞ അർപ്പിച്ചു.കുുട്ടികൾക്കു് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.11.15 നു് യോഗനടപടികൾ അവസാനിച്ചു.തുടർന്നു് ഈ അദ്ധ്യയനവർഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പി.ടി.എ‌ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നടന്നു.അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നതു്.