എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 19 വായനാ ദിനം
വായനാദിനം ജൂൺ 20 ാം തീയതി തിങ്കളാഴ്ച ആചരിച്ചു.അസംബ്ലിയിൽ വെച്ച് വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ 8 A യിലെ ജയദേവൻ ശ്രീ.പി.എൻ.പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.ജോയിന്റ് കൺവീനറായ 8 C യിലെ ജി,ഷ് ണു എം ടി വാസുദേവൻനായരുടെ ' അസുരവിത്ത്' എന്ന ക്രതി പരിചയപ്പെടുത്തി. ആൽഡ്രിൻ ഇഗ് നേഷൃസ് 6 B വായനയുടെ പ്രാധാന്യത്തെ കുറിച്ച് അവതരിപ്പിച്ചു. തുടർന്ന് ജിഷ് ണു വായനാദിന പ്രതിജ്‍ഞ ചൊല്ലി. സഫീർ അഹമ്മദ് കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയ "ഊഞ്ഞാൽപ്പാട്ട്" എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.പ്രിയദർശൻ , അശ്വിൻ കുമാർ എന്നിവർ മുരുകൻ കാട്ടാക്കടയുടെ "തിരികെ യാത്ര" എന്ന കവിത ആലപിച്ചു. ഈ ദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും വായനാ മൽസരവും നടത്തി