എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നമ്മുക്കു അറിയാമല്ലോ. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പര - ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു. മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ നിലനിൽപ്പിനു ആവശ്യമായ വിഭവങ്ങൾ നൽകിവരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യൻ്റെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യൻ്റെ പ്രവർത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു.
               കേരളം ദൈവത്തിൻ്റെ സ്വന്തം നാടായിരുന്നുവെന്ന് ഭൂതകാലത്തിൽ പറയുന്നതായിരിക്കും ഉചിതം. പ്രകൃതിയെ ദൈവത്തെപോലെ കണ്ടിരുന്ന ജനത ഇവിടെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ഈച്ചയ്ക്കും കൊതുകിനും പോലും പെറ്റുപെരുകാനുള്ള സ്ഥലം തികയുന്നില്ല. നമ്മുടെ ഉപഭോഗസംസ്കാരത്തി-
ൻ്റെ വളർച്ചയും മാലിന്യങ്ങൾ കുന്നുകൂടാൻ സുപ്രധാന കാരണമാണ്. വാങ്ങിക്കൂട്ടുന്നതല്ലാതെ നിർമാർജനം ചെയ്യുന്നതെങ്ങനെയെന്നു നാം ചിന്തിക്കുന്നില്ല. സമൂഹത്തിൽനിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽനിന്ന് വ്യക്തിയിലേക്കും നമ്മുടെ ചിന്തകൾ ചുരുങ്ങിയപ്പോൾ അവനവൻ്റെ ആവശ്യപ്രകാരം സാധനങ്ങൾ വാങ്ങിക്കൂട്ടാനും വലിച്ചെറിയാനുമുള്ള മനോഭാവം നമ്മിൽ വന്നു.
             വൈവിധ്യമാർന്ന ജീവിതഘട്ടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി.പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനിൽക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അsങ്ങിയ പ്രകൃതി ജീവൻ്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം - തട്ടും.
         എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായിക്കൊണ്ടിരി-
ക്കുകയാണ്. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ ഓർത്തു പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമ്മാർജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. പ്രകൃതി മലിനീകരണത്തിൻ്റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യങ്ങളുടെ കൂന്പാരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണല്ലോ എക്കാലത്തേയും വലിയ വിപത്ത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള മാർഗം കണ്ടുപിടിക്കാൻ പറ്റാത്തതാണ് ഇതിനു കാരണം. ഏതെങ്കിലും തരത്തിലുള്ള അലർജി രോഗങ്ങളാൽ കഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഇതിനു കാരണം പ്രകൃതി മലിനീകരണമാണ്. പ്രകൃതി മലിനമാക്കുമ്പോൾ വായുവും, മണ്ണും, ജലവും മലിനിമാക്കും.
                 നമ്മുക്കു മടങ്ങാം പച്ചപ്പിലേക്ക് .പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന മഹാശ്യംഖലയുടെ കണ്ണികൾ അഴിഞ്ഞഴിഞ്ഞ് മഹാനാശത്തിലേക്ക് നീങ്ങുകയാണ്. പ്രകൃതി നശീകരണം, ഉപഭോഗ സംസ്കാരം എന്നിവ കാരണമുണ്ടായ ഭീഷണി - കളിൽ നിന്ന് മോചനം ലഭിക്കാൻ നമ്മുക്ക് പച്ചപ്പിലേക്ക് മടങ്ങാം . ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് ആവശ്യമാണ്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാമെടുക്കുന്ന താൽപര്യം നാടു വൃത്തിയായിരിക്കാനും നാം കാണിക്കണം. മരങ്ങൾ നടണം. നമമുക്കു ഭൂതകാലത്തിലെ പച്ചപ്പിലേക്ക് മടങ്ങാം. പ്രകൃതിയെ അറിയുന്ന, പ്രകൃതി മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധത്തെ അറിയുന്ന ഒരു പുതുതലമുറയുടെ കയ്യിൽ നമ്മുടെ പ്രകൃതി സുരക്ഷിതമാണ്.

അക്ഷയ് കെ ജോർജ്
9 B എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം