എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളികളാകുന്നതോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് സാമുഹ്യ ശാസ്ത്രപഠനത്തിന്റെ ലക്ഷ്യമാണ്. ജനാധിപത്യബോധം , മതനിരപേക്ഷ ചിന്ത, ദേശീയബോധം, സഹിഷ്ണുത, സഹകരണമനോഭാവം , സംഘബോധം, പ്രതികരണശേഷി തുടങ്ങിയ മൂല്യങ്ങളും കഴിവുകളും വളർത്തിയെടുക്കുവാൻ സാമൂഹ്യശാസ്ത്ര പഠനം കൊണ്ട് സാധിക്കുന്നു. ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾ കൊണ്ട് മാത്രം ഈ മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ സാധിക്കില്ല. ഈ ലക്ഷ്യം നേടാൻ സാമൂഹ്യശാസ്ത്രക്ലബ് പങ്കുവഹിക്കുന്നു. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, ചർച്ചകൾ, മാതൃകകളുടെ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു. നൂറോളം കുട്ടികൾ അംഗങ്ങളായുള്ള സാമൂഹ്യശാസ്ത്രക്ലബ് സബ് ജില്ല, ജില്ല സംസ്ഥാന തലത്തിൽ നടക്കുന്ന വിവിധ മത്സരങ്ങൾക്ക് പരിശീലനം നൽകിവരുന്നു. ഈ പ്രവർത്തനം വഴി സാമൂഹ്യ ശാസ്ത്രമേളയിലും വിവിധ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിക്കുന്നു