എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്


വിദ്യാരംഗം കലാസാഹിത്യവേദി


വിദ്യാരംഗം കലാസാഹിത്യവേദി- ശ്രീമതി കനകമ്മാൾ ജേക്കബ് ശ്രീമതി ദിവ്യമോൾ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു ക്ലബ്ബിലെ അംഗങ്ങൾ ഓണാഘോഷം,കേരള പിറവി, വായനാവാരം മുതലായവയ്ക്കെല്ലാം നേതൃത്വം വഹിക്കുന്നു. സാഹിത്യോത്സവത്തിൽ വിവിധ മത്സരങ്ങളിൽ മാറ്റുരച്ച് നമ്മുടെ കുട്ടികൾ സ്കൂളിന് അഭിമാനമായി മാറി. ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിന്ന വായനവാരാഘോഷവും പ്രശസ്ത പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. വായനാദിനത്തോടനുബന്ധിച്ച് സന്ദേശം, അസംബ്ലി, തെരഞ്ഞെടുത്ത പുസ്തകത്തിനുള്ള വായന, കവിതാപാരായണം തുടങ്ങിയവ നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നൽകി.