എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ക്ലബ്ബ് ഹരിത കൂട് എന്നപേരിൽ ശ്രീമതി ബിജി തോമസ് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.  സ്കൂൾ ഔഷധത്തോട്ട നിർമാണം, സ്കൂൾ സൗന്ദര്യവൽക്കരണം, ജൈവവൈവിധ്യ പാർക്ക് നിർമാണം വീട്ടിലൊരു പച്ചക്കറിത്തോട്ടം പരിസ്ഥിതി ക്വിസ് സെമിനാർ ഇവയടങ്ങിയ അജണ്ട രൂപീകരിക്കുകയും ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  'ഒക്ടോബർ 2 ഗാന്ധിജയന്തി'യോടനുബന്ധിച്ച് ശുചിത്വ ദിനം ആചരിച്ചു.  പ്ലാസ്റ്റിക് ബാഗുകളിലും ഗ്രോബാഗുകളിലുമായി പച്ചക്കറികൾ കൃഷിചെയ്തു. ഉച്ചഭക്ഷണത്തിന് ഈ പച്ചക്കറികൾ ഉപയോഗിച്ചു. പരിസ്ഥിതി ക്ലബ്ബിനോട് ഒപ്പം മറ്റ് ക്ലബ്ബുകളും സ്കൂളിലെ ശുചീകരണ പ്രവർത്തനത്തിലും
മറ്റും സഹകരിക്കുന്നു