എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ആർട്സ് ക്ലബ്
2018 -19 അധ്യായന വർഷം നടന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാനതല കലോത്സവത്തിൽ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്. സബ്ജില്ലാ തലത്തിൽ 21 ഇനങ്ങളിൽ പങ്കെടുത്തു. 9 ഇനങ്ങളിൽ ഫസ്റ്റ് ഗ്രേഡ് നേടി ഹൈസ്കൂൾ വിഭാഗം ജില്ലാതല മത്സരത്തിന് യോഗ്യത നേടി. ജില്ലാതല മത്സരത്തിൽ ഏഴ്  ഇനങ്ങൾക്ക് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കുകയും  സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.  'ദഫ് മുട്ട്, ഉറുദു ഗ്രൂപ്പ് സോങ്,  ഹിന്ദി പ്രസംഗം, ഭരതനാട്യം,  മോഹിനിയാട്ടം, കുച്ചിപ്പുടി'  എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും മറ്റിനങ്ങൾ ക്ക് ബി ഗ്രേഡും നേടിക്കൊണ്ട് നമ്മുടെ  സ്കൂളിന്റെ  യശസ്സ് സെൻറ് ജോർജിന്റെ പൊന്നോമനകൾ വാനോളമുയർത്തി.