എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ലിറ്റിൽകൈറ്റ്സ്/2023-26/2024-27
2024 ബാച്ച് വിദ്യാർത്ഥികൾക്കായി ക്യാമറ ട്രെയിനിംഗും Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗും
2024 ബാച്ചിലെ വിദ്യാർത്ഥികൾക്ക് മേയ് 27-നു ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ഭാഗമായി ക്യാമറ ഉപയോഗത്തിന്റെയും കെഡൻലൈവ് (Kdenlive) സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗിന്റെയും പരിശീലനം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും താൽപര്യവും വർദ്ധിപ്പിക്കുന്ന തരത്തിൽ ക്ലാസുകൾ നയിച്ചത് വിതുര ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമതി ശ്രീജ ടീച്ചർ ആണ്.വിദ്യാർത്ഥികൾക്ക് പ്രായോഗികതലത്തിൽ ആഴത്തിലുള്ള പരിശീലനം നേടാൻ ഈ ക്ലാസ്സുകൾ സഹായകമായി.