എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റം
മേടപുലരിയിലെ കൊന്നപ്പൂക്കളെ .

കണികണ്ടുണരുന്ന തെൻ കേരളം
തെയ്യവും തിറയും പടയണിക്കോലവും
തിത്തകയാടുന്നൊരെൻ കേരളം
ഒരു കുഞ്ഞു വൈറസിൽ കീടങ്ങളെ
ഇന്ന് കണി കാണേണ്ടി വരുന്ന ദിനം.
ഊട്ടുത്സവങ്ങൾ വിതപ്പൊലി പാട്ടുകൾ
ഒക്കെ നിലച്ചൊരു ദുഃഖ കാലം.
മർത്യനാൽ തിങ്ങി നിറഞ്ഞൊരു .
വീഥികൾ നായ്ക്കളിൽ മാത്രമൊതുങ്ങുന്നു
പുറമേ അകലങ്ങൾ പാലിച്ചുകൊണ്ടു .
നാമകമെ അടുപ്പങ്ങൾ കൂട്ടിടുന്നു
കൂട്ടുകാരില്ല കളികളില്ല ഇന്ന്
നാട്ടു പറമ്പുകൾ കാലിയായി
പന്തുകളില്ല പാട്ടുകളുമി ല്ല
ഉത്സവത്തോറ്റപ്പറമ്പു മില്ല
പൊടികളെ പേടിച്ചു മാസ്ക് ധരിച്ചു നാം
സൂക്ഷ്മാണുവിനുമത് ശീലമാക്കി
പണ്ടൊരു കാലത്തുമ്മ റത്തായ് നാം
കണ്ടൊരു കിണ്ടി ഇന്നോർമ്മയില്ല
മനസ്സിൽ മടിയിലായ് ഓടിയെത്തീടുന്നു
പഴയൊരു നാടിന്റെ ശാന്തതകൾ
വണ്ടികളില്ല പുകയു മില്ലായിന്ന്
കാറ്റിനുപോലുംചെറു മധുരം .

സ്മൃതി ബിന്ദു
10.F എസ്.കെ വി.എച്ച്.എസ്.എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത