എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടങ്ങൾ

യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 7 കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.

സ്മാർട്ട് ക്ലാസ്റൂം

പത്തിൽപരം ക്ലാസുകൾ സ്മാർട്ക്ലാസ്സുകളാണ്. കുട്ടികൾക്ക് പഠനത്തോടൊപ്പം ഡിജിറ്റൽ മേഖലയിലും പരിജ്ഞാനം ലഭിക്കത്തക്കവിധത്തിലാണ് സ്മാർട്ട് ക്ലാസ്സ്‌റൂം പ്രയോജനപ്പെടുത്തുന്നത്. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഡിജിറ്റൽ ഉപാധികളിലൂടെ കുട്ടികളിൽ എത്തിക്കാൻ ഇത് സഹായകരമാണ്. പ്രൊജക്ടർ ലാപ്ടോപ്പ് തുടങ്ങിയവയുടെ ഉപയോഗവും പരിശീലനവും ഡിജിറ്റൽ ക്ലാസ്റൂം ഉറപ്പാക്കുന്നു.

ഹൈക൪ക്ക് തങ്ങളുടെ പഠനപ്രവ൪ത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമായിതീ൪ക്കാ൯ സഹായമാണ് പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്കൂൾ തലത്തിൽ ഒ൯പത് ക്ലാസ്മുറികൾ ഹൈടെക്കായി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീ൯,സ്പീകർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്മുറികൾ അധ്യാപസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ `സമഗ്ര' https:// samagra.kerala kite.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു `ലിറ്റിൽ കൈറ്റ്സ്'കൂട്ടുകാരും ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപക൯ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാ൯ ഒരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.

ഹൈ ടെക് ക്ലാസ്റൂം

ഹൈസ്കൂൾ വിഭാഗത്തിലായി 6 സ്മാർട്ട് ക്ലാസ്റൂമുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. കൈറ്റ്സിന്റെ നേതൃത്വത്തിൽ പുതിയ സ്മാർട്ട് റൂമുകൾക്കുള്ള അപ്പീക്ഷ നൽകുകയുണ്ടായി.