ഇംഗ്ലീഷ് ക്ലബ്ബ്

ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം ആരംഭിച്ചു. 40 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റെസിറ്റേഷൻ, സ്‌പീച് ,റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു.വ്യക്തിത്വ ‌വികസനവും,കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു‌തു.സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, , ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, , ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.

ഹലോ ഇംഗ്ലീഷ്

Hello English Hello World "പ്രൈമറി കുട്ടികൾക്ക് English പഠിക്കാൻ ഒരു പുത്തൻ ലോകം തന്നെ ഒരുങ്ങിയിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ...വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അനുഭവ തലങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുന്ന പ്രവർത്തനങ്ങൾ.

ഹിന്ദി ക്ലബ്

 

ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി വൈഗ എസ്സ് എസ്സ് നെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി കൂടുകയുണ്ടായി.അസംബ്ളിയ്ക്ക് നേതൃത്വം നല്കിയത് ഹിന്ദി ക്ലബ്ബിലെഅംഗങ്ങളായിരുന്നു.ഇന്നത്തെ പ്രധാന വാർത്തകൾ, മഹത് വചനങ്ങൾ, ഹിന്ദിദിന സന്ദേശം , പ്രതിജ്‍ഞ , പുസ്തക പരിചയം എന്നിവ കുട്ടികൾ ഹിന്ദിയിലായിരുന്നു അവതരിപ്പിച്ചത്.തുടർന്ന് പോസ്റ്റർ രചന , കഥാരചന , കവിതാരചന , വായനാമത്സരം എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു.ഹിന്ദിയിലെ ഡോക്കുമെന്ററികൾ കവിതകൾ ഷോർട്ട് ഫിലിമുകൾ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങങൾക്ക് കാണുന്നതിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി .ഞങ്ങളുടെ സ്കൂളിലെ മൂന്നു ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ്.


ഗാന്ധി ദർശൻക്ലബ്

സ്വദേശി ഉല്പ്പന്ന വിപണനമേള

സ്വദേശി സോപ്പ് നിർമാണം