എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/അമ്മ എന്റെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ എന്റെ നന്മ

അപ്പു എന്ന ഞാനും എന്റെ അമ്മയും മണിമല ഗ്രാമത്തിലെ ഒരു ചെറിയ കുടിലിലാണ് താമസം .അച്ഛൻ മരിച്ച എന്നെ 'അമ്മ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത് .വളരെ വികൃതിയായ എന്റെ ചില വികൃതികൾ അമ്മയെ വളരെയധികം വേദനിപ്പിച്ചു .അമ്മയെ അനുസരിക്കാത്തതും ,പഠനത്തിൽ പിറകോട്ടയതും എല്ലാം എന്റെ വികൃതിയുടെ ഫലമായിരുന്നു .ഞാനല്ലാതെ മറ്റാരുമില്ലാതിരുന്ന 'അമ്മ ഒരു ദിവസം സ്കൂളിൽ നിന്ന് വന്ന എന്റെ ബാഗ് പരിശോദിച്ചു.ബാഗിലെ എന്റെ പരീക്ഷ പേപ്പറിലെ മാർക്ക് 'അമ്മ കാണുകയും ചെയ്തു .ഒരുപാട് നാളായി കിട്ടിയ പേപ്പർ അമ്മ കാണാതെ ഒളിച്ചുവച്ചതാണെന്ന് അമ്മയ്ക്ക് മനസിലായി.കള്ളങ്ങൾ ഒരുപാട്പറഞ്ഞു ഞാൻ .മാർക്ക് കുറഞ്ഞതിനേക്കാൾ അമ്മയ്‌ക്ക വേദന ഞാൻ കളവ് പറഞ്ഞതിലായിരുന്നു.അന്ന് എന്നെ ഒരുപാട് തല്ലി .തല്ലുകൊണ്ട് തളർന്നുറങ്ങിയ എനിക്ക് ഒരുപാട് ഉമ്മ തന്ന 'അമ്മ ആ രാത്രി ഉറങ്ങിയതേയില്ല .അമ്മയെന്ന നന്മ മരത്തിന്റെ സ്നേഹപരിലാളന ഞാൻ മനസിലാക്കി.പിന്നീടൊരിക്കലും എന്റെ നന്മമരത്തെ,എന്റെ അമ്മയെ ഞാൻ വേദനിപ്പിച്ചിട്ടില്ല

ആരഭി
5 എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ