എസ്.ഒ.എച്ച്.എസ്. അരീക്കോട്/Activities
ഉപ്പിലിട്ട ഓർമകൾ
സഹപാഠികോരു വീട്
ടെൻ ബുക്ക് ചാലഞ്ച്
തളിര്
ആസ്‌പയർ
ആസ്പയർ കോൺവൊക്കേഷൻ സമാപിച്ചു
അരീക്കോട്: സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസസ് എക്സാമിനേഷൻ സംഘടിപ്പിച്ച കോൺവൊക്കേഷൻ പ്രോഗ്രാം സമാപിച്ചു.
സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത മത്സര പരീക്ഷ പരിശീലനം ലക്ഷ്യമിട്ട് സ്കൂളിൽ നടത്തിയ ആസ്പയർ കോഴ്സ് പൂർത്തിയാക്കിയ 50 വിദ്യാർഥികളാണ് കോൺവെക്കേഷൻ പ്രോഗ്രാമിൽ പങ്കെടുത്തത്. ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് മുഖ്യാതിഥിയായിരുന്നു. കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മുഖ്യാതിഥി നിർവഹിച്ചു.
ആസ്പയർ വിദ്യാർത്ഥികൾക്കുള്ള പുതിയ പഠന ആപ്ലിക്കേഷനായ 'ലേണിങ് റേഡിയസ്' പരിപാടിയിൽ വെച്ച് സുഹൈൽ കെപി പരിചയപ്പെടുത്തി .ആസ്പയർ ക്ലബ്ബിൻറെ ഉദ്ഘാടനവും മുഖ്യാതിഥി നിർവഹിച്ചു. തുടർന്ന് 'മീറ്റ് ദ ലെജൻഡ്' പ്രോഗ്രാമിൻറെ ഭാഗമായി മുഖ്യാതിഥിയുമായി വിദ്യാർത്ഥികൾ സംവദിച്ചു. ജംഇയ്യത്തുൽ മുജാഹിദീൻ വൈസ് പ്രസിഡൻറ് പ്രൊഫസർ എൻ വി സക്കരിയ, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം പിടിഎ വൈസ് പ്രസിഡൻറ് പി സി ശബീബ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ കെ ടി മുനീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ആസ്പയർ കോഓഡിനേറ്റർ നിസാർ കടുരൻ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി റഷ ജുബിൻ നന്ദിയും പറഞ്ഞു.
ജൂനിയർ ആസ്‌പയർ
അരീക്കോട്: കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പിൻറെ കീഴിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹൈസ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്ക് ഏകദിന വ്യക്തിത്വ വികസന,കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. പെരിന്തൽമണ്ണ മൈനോറിറ്റി കോച്ചിംഗ് സെൻറിൻറെ കീഴിലാണ് ശില്പശാല നടത്തിയത്. പാസ്സ്‌വേർഡ് ട്യൂണിങ് ക്യാമ്പ് എന്ന പേരിൽ നടത്തിയ ശില്പശാലയിൽ പ്രമുഖ ട്രെയിനർമാരായ റാഫി പൊന്നാനി ഷാഹിദ് വളാഞ്ചേരി,എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു .പ്രിൻസിപ്പാൾ റെജീന. പി സെഷനുകൾക്ക് നേതൃത്വം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച ശിൽപ്പശാല കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫസർ എൻ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു . സമാപന സെഷൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് PVA മനാഫ് നിർവഹിച്ചു. പ്രിൻസിപ്പാൾ കെ ടി മുനീബ് റഹ്മാൻ ,എം മുഹമ്മദ് ശരീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാധ്യാപകൻ സി പി അബ്ദുൽ കരീം അധ്യക്ഷനായിരുന്നു.ക്യാമ്പ് കൺവീനർ എം പി റഹ്മത്തുള്ള സ്വാഗതവും ജോ. കൺവീനർ ലുബ്ന.എൻ നന്ദിയും പറഞ്ഞു
അലിവ്
ജോതിർ ഗമയ
ഈസി മാത്സ്
മലപ്പുറം ജില്ലാ ഹയർസെക്കൻഡറി വിഭാഗം മാത്‍സ് ഫെയറിലെ അദർ ചാർട്ട് വിഭാഗം മത്സരത്തിൽ സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് തൻവീർ യു, വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ഗാർമെൻറ് മേക്കിങ്ങിൽ പ്ലസ് വൺ വിദ്യാർത്ഥിയായ സയീദ ജാസ്മിൻ കെ യും ഒന്നാം സ്ഥാനം നേടി മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. See Translat