എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അമ്മമാർ കരയുകയാണ് - ഷോർട് ഫിലിം
ദൃശ്യരൂപം
അമ്മമാർ കരയുകയാണ്
ലഹരി ഉപയോഗത്തിൻ്റെ ദുരന്തഫലങ്ങളെ ഓർമിപ്പിച്ച് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ SPC യൂനിറ്റ് ഷാർജ കെഎംസിസി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ നിർമ്മിച്ച ഹോം സിനിമയാണ് അമ്മമാർ കരയുകയാണ്. ഉമ്മത്തൂർ ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ സിനിമയുടെ ദൈർഘ്യം 40 മിനുട്ടാണ്. പ്രശസ്ത ചിത്രകാരനും ഉമ്മത്തൂർ ഹൈസ്കൂൾ അധ്യാപകനുമായ സത്യൻ നീലിമയാണ് സംവിധാനം നിർവഹിച്ചത്. സുകേഷ് ശേഖറാണ് ക്യാമറ. പ്രമോദ് വേദ കഥയും തിരക്കഥയും നിർവ്വഹിച്ച സിനിമ ഒട്ടേറേ വേദികളിൽ പ്രദർശിപ്പിച്ചു വരുന്നു.
'അമ്മമാർ കരയുകയാണ് ' പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.സ് നിർവ്വഹിച്ചു. മാനേജർ പ്രൊഫ. പി.മമ്മു അധ്യക്ഷനായി. ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് ഡി.വൈ.എസ്.പി കെ അശ്വകുമാർ മുഖ്യ പ്രഭാഷണം നടത്തി.