എസ്.എ.എൽ.പി.എസ് ഓലത്താന്നി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ ഓലത്താന്നിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

സാൽവേഷൻ ആർമി എന്ന സംഘടന 1906 ൽ സ്ഥാപിച്ച ഈ സ്കൂളിന് 1935 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.

സാൽവേഷൻ ആർമി ഓഫീസർമാർ തന്നെയായിരുന്നു ആദ്യകാല അധ്യാപകർ. സ്കൂളിന്റെ ആദ്യകാല പ്രവർത്തനം തൊട്ടടുത്ത പ്രദേശമായ വലിയവിളയിൽ ആയിരുന്നു എങ്കിലും അവിടെ തുടരുവാൻ സാധിക്കാതെ 1937 ൽ മാനേജ്മെൻറ് 50 സെൻറ് സ്ഥലം വിലയ്ക്ക് വാങ്ങുകയും 1938 ൽ ഇന്ന് കാണുന്ന കെട്ടിടം നിർമ്മിക്കുകയും ചെയ്തു .ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ജോൺ ആയിരുന്നു .ശ്രീ.സുകുമാർ ഐ.എ.എസ് , ജഗതി ലക്ഷ്മി മന്ദിരത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞനായ നെയ്യാറ്റിൻകര വാസുദേവൻ, മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ രാജൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ് .നൂറുവർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിൽ ഇപ്പോൾ 50 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം