ലോകമാകെ ഭീതിയിൽ
കൊറോണ വൈറസ് ഭീതിയിൽ
കരുതൽ വേണം എപ്പോഴും
അകലം നോക്കി പോയീടാം
കൊറോണയുടെ കാലമിത്
സമ്പർക്കങ്ങൾ നിർത്തീടാം
വീടുകളിൽ കഴിയേണം
ഹസ്തദാനം ഒഴിവാക്കാം
ശുദ്ധിയാൽ നേടണം
ആരോഗ്യമെന്നൊരു ആയുധം
പുറത്തുനിന്നു വന്നാലോ
കൈകൾ രണ്ടും കഴുകേണം
കരുതലോടെ നേരിടാം
കൊറോണയെന്ന മാരിയെ
കരുതലുള്ള കേരളം
കരുത്തു കാട്ടീടും കേരളം
ലോകത്തിനു മാതൃക.