എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണക്കാലം'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇല്ല വരുമെന്ന് കരുതിയില്ല
ഇങ്ങനൊരു കാലം കരുതിയില്ല
ഞാൻ എനിക്കെന്റേത് മാത്രമെന്ന്
ചിന്തിച്ചു ജീവിച്ചോരിന്നലകൾ
മാറ്റിമറിക്കുന്ന കാലം വരുമെന്ന്
സ്വപ്നത്തിൽ പോലും നിനച്ചതില്ല
അമ്പലവുമില്ലാ.....മദ്രസയില്ല
പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല
ആചാര സംരക്ഷണത്തിനു വേണ്ടി
തെരുവിന്നോരത്തു സമരമില്ലാ.....
പറമ്പിലെ ചക്കയും,ചേനയും,ചേമ്പും
മണ്ണിട്ട് മൂടിയ പലരുമിന്ന്
പഴമയുടെ രുചികളടുക്കള ചായിപ്പിൽ
തിരിയുന്നൊരീവിധി ഓർത്തതില്ല.....
ശാസ്ത്രം വളർന്നു മനുഷ്യൻ വളർന്നു
ഞാനെന്നഹംഭാവമുള്ളിൽ നിറഞ്ഞു
രോഗം പരത്തുന്ന കൊറോണയ്ക്കു മുന്നിൽ
സ്ഥാനമാനങ്ങൾക്ക് വിലയൊന്നുമില്ല
പണ്ഡിതനുമില്ല പാമരനുമില്ലാ.....
വർണവർഗ്ഗത്തിലെ വ്യത്യാസമില്ല
എല്ലാരുമൊന്നുപോൽ വീട്ടിലകപ്പെടും
ഇങ്ങനൊരു കാലം കരുതിയില്ലാ.....
സന്തോഷത്തോടെ നമുക്കിരുന്നീടാം
നല്ലൊരു കാലം വരുവാനായ്
നന്മകൾ പൂക്കുന്ന നാളുവരുമെന്ന്
കനിവോടെ കരുതലായി കാത്തിരിക്കാം.....

ശ്രീദേവ്.ആർ
5B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത