എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/നമസ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
നമസ്കാരം

ഒരുദിവസം സ്കൂൾ വിട്ട് വന്നയുട൯ ബാലനായ ടോമി തന്റെ ക്ലാസ് ടീച്ചർ തന്നു വിട്ട കത്ത് ഓടിച്ചെന്ന് അമ്മയുടെ കെെയ്യിൽ കൊടുക്കുകയാണ് അമ്മ ആകാംഷയോടെ ആ കത്ത് വായിച്ചു വരുമ്പോൾ അമ്മയുടെ മുഖം മങ്ങുന്നു കണ്ണകൾനിറയുന്നു അമ്മയുടെ ഭാവമാറ്റം ശ്രദ്ധിച്ചു ടോമി ചോദിക്കുന്നു എന്താണ് അമ്മേ കത്തിൽ എഴുത്തിയിരിക്കുന്നത് ഉടനെ തന്നെ അമ്മ പറഞ്ഞു മോനേ നിനക്ക് ഒത്തിരിയേറേ ബുദ്ധിയുണ്ട് സവിശേഷതകളും ഏറേയുണ്ട് പക്ഷേ അതിനുതക്ക സൗകര്യങ്ങളാെന്നും ഇപ്പോഴത്തെ സ്ക്കൂളിൽ ഇല്ലാത്തതുകാെണ്ട് നിന്നെ അമ്മ തന്നെ കൂടുതൽ ശ്രദ്ധിച്ച് പഠിപ്പിച്ച് മിടുക്കനാക്കണമെന്നാണ് ടീച്ചർ എഴുതിയിരിക്കുന്നത്

                      വർഷങ്ങൾ കഴിഞ്ഞു

അന്നത്തെ ആ കാെച്ചു ടോമി ലോകം അറിയുന്ന മഹാ ശാസ്ത്രജ്ഞനായി വളർന്നു തോമസ് ആൽവാ എഡിസൺ. വർഷങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ മുറിയിലെ പഴയ സാധനങ്ങളൊക്കെ അടുക്കി പെറുക്കുമ്പോൾ ക്ലാസ് ടീച്ചറുടെ ആ പഴയ കത്ത് വായിക്കുമ്പോൾ അതിൽ ഇപ്രകാരമാണ്എഴുതിയിരുന്നത് നിങ്ങളുടെ മക൯ ഒരു മരമണ്ടനാണ് അവനെ ഈ സ്ക്കൂളിൽ പഠിപ്പിക്കാ൯ ഞങ്ങൾക്ക് നിർവാഹമില്ല അതുകാെണ്ട് അവനെ ഇനി ഈ സ്കൂളിലേക്ക് വിടരുത് ആ കത്ത് വായിച്ച് കണ്ണുകൾ നിറഞ്ഞ എ‍ഡിസൺ തന്റെ പഴയ മേശയുടെ അടുത്ത് ഒറ്റക്കിരുന്ന് ഏറേ നേരം കരഞ്ഞു പിന്നീട് ‍ഡയറിയെടുത്ത് അതിൽ എഴുതിയത് ഇങ്ങനെയായിരുന്നു മരമണ്ട൯ എന്ന് ലോകം മുദ്ര കുത്തിയ മകനെ മഹാനാക്കിയ എന്റെ അമ്മയാണ് ധീരയായ വനിത പ്രിയമുള്ളവരെ തോമസ് ആൽവാ എഡിസന്റെ ജീവിതത്തിലെ ഈ ഒരു സംഭവം നമ്മുടെ മനസിൽ അതിന്റെ എല്ലാ അർത്ഥത്തിലും നിറഞ്ഞു നിൽക്കട്ടെ കാരണം ദുർബലരെന്ന് നാം മുദ്ര കുത്തുന്നവരാക്കാം നാളെ മഹാ ശാസ്ത്രജ്ഞമാരാവുക അതുകാെണ്ട് പ്രിയപ്പെട്ട അധ്യാപകരെ പ്രിയപ്പെട്ട മാതാപിതാക്കളെ എല്ലാ മുതിർന്നവരോടുമായുള്ള എളിയ അഭ്യർത്ഥനയാണ് വിധിക്കാനോ ശപിക്കാനോ കാെള്ളുകേലാത്തവനെന്ന മുദ്ര കുത്തുവാനോ നമുക്ക് എന്ത് അവകാശം ആണുള്ളത് തോമസ് ആൽവാ എഡിസന്റെ അമ്മ കാണിച്ചു തന്ന ധീരമായ മാതൃക നമുക്ക് എന്നും പ്രചോദനമാവട്ടെ

കിരൺ.എം
5.B എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം