എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ദേശം 800 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂറിൽ വേണാടിനും വഞ്ചിനാടിനും ശേഷം പെരുബ്ബടപ്പ് സ്വരൂപത്തിന്റെയും മറ്റ് നാട്ടുരാജാക്കൻമാരുടെയും ഭരണകാലത്ത് നീലി എന്ന ഈശ്വരി കാട്ടുജാതിക്കാരിൽ പ്പെട്ട സന്യാസിനിയായി വാണിരുന്നു. നീലി, ഈശ്വരി എന്നീ വാക്കുകൾ ലോപിച്ചായിരിക്കണം നീലീശ്വരിയായതും പിന്നീട് നീലീശ്വരം ആയതും എന്ന് വിവക്ഷിക്കന്നു. അന്ന് മലയോരപ്രദേശമായിരുന്ന നീലീശ്വരം തൊട്ട് കിഴക്ക് മലയും ആറും (പെരിയാർ) ചേർന്ന് മലയാറ്റൂരും , പടിഞ്ഞാറ് ശ്രീശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായ കാലടിയും ചേർന്ന് വിശുദ്ധിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ നാട് സ്ഥിതിചെയ്യുന്നു.