സ്വരം
ജീവിതത്തിനും മരണത്തിനുമിടയിൽ സ്വയം മറന്ന് ജീവനുവേണ്ടി അവൾ നെട്ടോട്ടം പായുന്നു. അവളുടെ കണ്ണുകളിൽ സ്നേഹദീപത്തിന്റെ പ്രകാശ ജ്വാലകൾ .മുഖത്ത് തെല്ലും ഭയമില്ല .മരണത്തിന്റെ ആശങ്കയില്ല .
എന്തിനോ വേണ്ടി അവൾ നെട്ടോട്ടം പായുന്നു .
ഇന്നലെ ആശുപത്രിവിട്ട വയോധികനു കാവൽ നിന്ന അവൾ ഇതുവരെ ഉറങ്ങിയിട്ടില്ല .ദീർഘമായ ഒരു യുദ്ധത്തിനു ശേഷം തളർന്നുറങ്ങാൻ പാദങ്ങൾക്ക് വേഗം കൂടി .പട്ടണത്തിലെ നടപ്പാതയിലൂടെ മുഖം മറച്ച് അവൾ നടന്നു നീങ്ങുമ്പോൾ സഹയാത്രികർ അവളിൽ നിന്നും ഒഴിഞ്ഞുമാറി .ഒടുവിൽ അവൾ ഒരു ഇടുങ്ങിയ മുറിയിൽ ഏകാകിയായി നിദ്രയ്ക്ക് കണ്ണടയ്ക്കുന്നു .
ഒന്നും അവളെ തളർത്തുന്നില്ല .
മൂകത അവൾക്ക് ഒട്ടും മടുപ്പുളവാക്കുന്നില്ല .അവഗണനകൾ അവൾക്കു മുന്നിൽ ശിരസ്സുയർത്താൻ ധൈര്യപ്പെടുന്നില്ല .നിറഞ്ഞ അഭിമാനം അവളുടെ മനസ്സിലുണ്ട് .മരണശയ്യയിൽ അവളുടെ പെരുമാറ്റം മുതൽകൂട്ടായ എനിക്ക് അവൾ സന്തോഷം മാത്രമെ പകർന്നിട്ടുള്ളു .
പക്ഷെ അതിനപ്പുറത്തെ കഥ എനിക്കു വായിക്കാം .അത്ര വിശാലമായി തുറന്നിട്ട ഹൃദയമാണ് .
ആ മോളുടെ സ്വരം എനിക്കു വല്ല്യ ഇഷ്ടാ ആ മോള് പാട്ടൊക്കെപ്പാടും .മോള് എനിക്ക് വിശ്വാസം നൽകി സന്തോഷം നൽകി സ്നേഹം നൽകി .അവള് എന്നോട് എല്ലാ കാര്യവും പറഞ്ഞു .പക്ഷെ അവളുടെ ജീവിതം അങ്ങനെയല്ല .. എനിക്ക് ആ മോളെ ഒന്ന് കാണണം .
ഏത് മോള് ?
എന്നെ രക്ഷിച്ച മാലാഖ പോലുള്ള മോള്
ആ മോള് പോയി
അവൾ മാലാഖയല്ലെ .പറന്ന് കൊണ്ടേയിരിക്കും .പലരുടെയും ജീവനു കാവൽതീർക്കുന്നത് അവരാണ് .
എന്നിട്ടും അവഗണനയല്ലെ ?
'രാത്രി ഒരു കോൾ '
‘'ഹലോ മാലാഖ മോളല്ലേ ?
എനിക്കറിയാം മോളെ ലോകം തിരിച്ചറിയുന്നില്ലായിരിക്കും .പക്ഷെ ഞാൻ ഈ മധുര സ്വരം തിരിച്ചറിയുന്നു .
അവൾ ഫോൺ കട്ട് ചെയ്തു .നിദ്രയിൽ ഇരുളിൽ നിന്ന് ഒരു തേങ്ങൽ ! ആരും തിരിച്ചറിയാത്ത ആരും ഉറ്റുനോക്കാത്ത ആ തേങ്ങൽ അതിരുകൾ കടന്ന് തിരിച്ചറിവിന്റെ മൃദുല മനസ്സിനെ തൊട്ടുണർത്തി .
മാലാഖമോളേ ....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ
|